റോഡരികില്‍ ചായ ഉണ്ടാക്കി തൃണമൂല്‍ എം പി; മോദിക്കുള്ള ട്രോളെന്ന് സോഷ്യല്‍ മീഡിയ

റോഡരികില്‍ ചായ ഉണ്ടാക്കുന്ന വീഡിയോയുമായി ബംഗാളിലെ തൃണമൂല്‍ എം പി മഹുവ മൊയ്ത്ര. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള ഒളിയമ്പു കൂടിയായി ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ വളരെ പെട്ടെന്നാണ് വൈറലായത്. തിളക്കുന്ന ചായയിലേക്ക് തൃണമൂല്‍ എം പി പഞ്ചസാര ചേര്‍ക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ബിജെപിയെ വിമര്‍ശിച്ച് രംഗത്തെത്തി ശ്രദ്ധ നേടിയ വ്യക്തിയാണ് മഹുവ മൊയ്ത്ര.


ആദ്യകാലത്ത് ചായക്കടക്കാരനായിരുന്ന നരേന്ദ്ര മോദിക്കെതിരെയുള്ള ഒളിയമ്പ് കൂടിയായിരുന്നു മഹുവ മൊയ്ത്രയുടെ പോസ്റ്റ്. ‘ഈ ചായ ഉണ്ടാക്കുന്നത് തന്നെ എവിടെ എത്തിക്കുമെന്ന് ആര്‍ക്കറിയാം’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്. സ്വന്തം മണ്ഡലമായ കൃഷ്ണനഗറിലെ ചായക്കടയില്‍ നിന്നായിരുന്നു വീഡിയോ പകര്‍ത്തിയത്. സമൂഹമാധ്യമങ്ങളില്‍ നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി രംഗത്തെത്തിയത്.

‘ഇത് നിങ്ങളെ എവിടെക്ക് കൊണ്ട് പോകുമെന്ന് നിങ്ങള്‍ക്കറിയാം’ എന്നായിരുന്നു മുന്‍ ബിജെപി നേതാവും സുബാഷ് ചന്ദ്ര ബോസിന്റെ ചെറുമകനുമായ ചന്ദ്രകുമാര്‍ ബോസ് കമന്റ് ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News