പാര്‍സലുകളില്‍ ഇനി മുതല്‍ സമയം, കാലാവധി എന്നിവ കൃത്യമായി രേഖപ്പെടുത്തണമെന്ന് മന്ത്രി വീണാ ജോര്‍ജ്. ഓരോ സ്ഥാപനത്തിനും ഭക്ഷ്യസുരക്ഷാ സൂപ്പര്‍വൈസര്‍ ഉണ്ടാകണം. ഇതിനായി പ്രത്യേക പരിശീലനം ഹോട്ടല്‍ ജീവനക്കാര്‍ക്ക് നല്‍കും. തദ്ദേശ വകുപ്പുമായി സഹകരിച്ച് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
വിവിധ സ്ഥാപന ഉടമകളുടെ സംഘടനകളുമായി ചര്‍ച്ച നടത്തി. എല്ലാ സ്ഥാപനങ്ങള്‍ക്കും ലൈസന്‍സ്, രജിസ്ട്രേഷന്‍ എന്നിവ നിര്‍ബന്ധമാണ്. എല്ലാ സ്ഥാപനങ്ങളും സമ്പൂര്‍ണ്ണമായ ശുചിത്വം ഉറപ്പാക്കണം. മയോണൈസില്‍ പച്ചമുട്ട ഉപയോഗിക്കാന്‍ പാടില്ല. പകരം പാസ്ചറൈസ്ഡ് മുട്ടയും വെജിറ്റബിള്‍ മയോണൈസും ഉപയോഗിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here