ജോഷിമഠില്‍ സ്ഥിതി അതീവ ഗുരുതരം

ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ സ്ഥിതി അതീവ ഗുരുതരം. മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പ്രശ്നബാധിത പ്രദേശം സന്ദര്‍ശിച്ചു. അതേസമയം, ജോഷിമഠിനും കര്‍ണപ്രയാഗിനും പുറമെ തെഹ്രി ജില്ലയിലെ ചമ്പയിലും വീടുകളില്‍ വിള്ളല്‍ കണ്ടെത്തി.

ജോഷിമഠ് നഗരത്തിന് പിന്നാലെ ഉത്തരാഖണ്ഡിലെ തെഹ്രി ഗര്‍വാലിലും ഭൂമി ഇടിയുന്നതായി പരാതി ഉയര്‍ന്നു. തെഹ്രി തടാകത്തിന് സമീപത്തുള്ള ഗ്രാമത്തിലാണ് മണ്ണിടിച്ചിലും കെട്ടിടത്തിലെ വിള്ളലുകളും ഉള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ നേരിടുന്നത്.

ജോഷിമഠ്; ധനസഹായം നല്‍ക്കാനൊരുങ്ങി സര്‍ക്കാര്‍

ജോഷിമഠില്‍ പ്രതിഷേധം തണുപ്പിക്കാന്‍ നടപടികളുമായി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. വിള്ളല്‍ വീണ എല്ലാ കുടുംബങ്ങള്‍ക്കും ഒന്നരലക്ഷം രൂപ വീതം നല്‍കും. രണ്ട് ഹോട്ടലുകള്‍ മാത്രം പൊളിക്കുമെന്നും വീടുകള്‍ പൊളിക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

ജോഷിമഠില്‍ വീടുകളില്‍ വിള്ളലുണ്ടായ കുടുംബങ്ങള്‍ക്ക് ഒന്നര ലക്ഷം രൂപ അടിയന്തര ധനസഹായം നല്‍കും എന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് തങ്ങള്‍ക്ക് നോട്ടീസ് നല്‍കിയില്ലെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യം ഉന്നയിച്ചുകൊണ്ട് രോഷാകുലരായ നാട്ടുകാര്‍ ഇന്നലെ രണ്ട് ഹോട്ടലുകളും നിരവധി വീടുകളും പൊളിക്കാന്‍ പദ്ധതിയിട്ടത് തടഞ്ഞിരുന്നു.ഇന്ന് ഭരണകൂടം നാട്ടുകാരുമായി ചര്‍ച്ച നടത്തി.

ഭൂമി ഇടിഞ്ഞു താഴുന്ന പ്രതിഭാസത്തില്‍ ഇതുവരെ തകര്‍ന്നത് വീടുകള്‍ ഉള്‍പ്പെടെ 723 കെട്ടിടങ്ങളാണ്. ഇതില്‍ 86 കെട്ടിട്ടങ്ങള്‍ സുരക്ഷിതമല്ല. 131 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചതായും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.മണ്ണിടിഞ്ഞ് താഴുന്ന പ്രതിഭാസത്തെക്കുറിച്ച് വിവിധ പഠന സമിതികളുടെ പഠനങ്ങളും പുരോഗമിക്കുകയാണ്.എന്നാല്‍ രണ്ട് ഹോട്ടലുകള്‍ മാത്രം പൊളിക്കുമെന്നും വീടുകള്‍ പൊളിക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം, ഉത്തരാഖണ്ഡിലെ തെഹ്രി ജില്ലയിലെ ചമ്പാമേഖലയിലും ജോഷിമഠിന് സമാനമായി നിരവധി വീടുകളിലും കെട്ടിടങ്ങളിലും വിള്ളലുകള്‍ കണ്ടെത്തിയത് വലിയ ആശങ്കകള്‍ക്ക് വഴിവയ്ക്കുന്നുണ്ട്. എന്‍.ടി.പി.സിയുടെ തപോവന്‍ – വിഷ്ണുഗഡ് ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി തുരങ്കം നിര്‍മ്മിച്ചതാണ് ജോഷിമഠില്‍ ഭൗമ പ്രതസന്ധിക്ക് കാരണമെന്ന് ജനങ്ങള്‍ ആരോപിച്ചു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ജോഷിമഠില്‍ എത്തി നിലവിലെ സാഹചര്യം വിലയിരുത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News