ധോണിയില്‍ വീണ്ടും കാട്ടാനയിറങ്ങി; വ്യാപകമായി കൃഷി നശിപ്പിച്ചു

പാലക്കാട് ധോണിയില്‍ വീണ്ടും കാട്ടാനയിറങ്ങി. ചൂലിപ്പാടം കൃഷിയിടത്തിലാണ് ആനയിറങ്ങിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി കാടുകയറ്റി.

പുലര്‍ച്ചെ 3 മണിക്കാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. ചൂലിപ്പാടം കൃഷിയിടത്തില്‍ വ്യാപകമായി കൃഷി നശിപ്പിച്ചു. മൂന്ന് ആനകളാണ് ധോണിയിലെ ജനവാസ മേഖലയിലേക്ക് വീണ്ടുമെത്തിയത്. ആനക്കൂട്ടം എത്തിയത് ഉപദ്രവകാരിയായ പി ടി 7 എന്ന ആനയോടൊപ്പമാണെന്ന് സ്ഥിരീകരിച്ചു. മറ്റ് ആനകള്‍ പി ടി 7 നൊപ്പം തുടര്‍ന്നാല്‍ മയക്ക് വെടി വെക്കുന്നത് ദുഷ്‌ക്കരമാകും.

പി ടി സെവനെ മയയ്ക്കു വെടിവെയ്ക്കാന്‍ ഉത്തരവിട്ടിരുന്നെങ്കിലും കൂട് നിര്‍മാണം പൂര്‍ത്തിയാവാത്തതിനാല്‍ വൈകുകയാണ്. ധോണി, മലമ്പുഴ, അകത്തേത്തറ, കവ എന്നിവിടങ്ങളിലാണ് ആനക്കൂട്ടം ഇറങ്ങുന്നത്. ജനവാസ മേഖലയില്‍ നിന്ന് തുരത്താനായെങ്കിലും കാട്ടാനക്കൂട്ടങ്ങള്‍ ഉള്‍വനത്തിലേക്ക് തിരിച്ചു കയറിയിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News