വിമാനത്താവളത്തില്‍ വന്യജീവി കടത്തിന് ശ്രമം; യുവാവ് പിടിയില്‍

വന്യജീവി കടത്തിന് ശ്രമിച്ച യുവാവ് പിടിയില്‍. ഇസ്രായേല്‍ വിമാനത്താവളത്തിലാണ് സംഭവം. മൂന്ന് പല്ലികളെയും രണ്ട് പാമ്പുകളെയുമാണ് ഇസ്രായേല്‍ പൗരനായ പ്രതിയില്‍ നിന്നും കണ്ടെത്തിയത്. പ്ലാസ്റ്റിക് പാത്രങ്ങള്‍, ടിന്‍ ഫോയില്‍, സോക്സുകള്‍ എന്നിവക്കുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്.

ഹംഗറിയില്‍ നിന്ന് മടങ്ങുന്നതിനിടെയാണ് 20കാരനായ ഇസ്രായേല്‍ പൗരന്‍ പിടിയിലായത്. കൃഷി മന്ത്രാലയം, ടാക്സ് അതോറിറ്റി, നേച്ചര്‍ ആന്‍ഡ് പാര്‍ക്ക് അതോറിറ്റി, ബോര്‍ഡര്‍ പൊലീസ് എന്നിവര്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് അറസ്റ്റ്. എന്നാല്‍, പ്രതിയുടെ പേര് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. മൃഗങ്ങളെ അവരുടെ ജന്മനാട്ടിലേക്ക് തിരിച്ചയക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ മന്ത്രാലയം പുറത്തുവിട്ടു.

ഹംഗറിയില്‍ നിന്ന് ഇസ്രയേലിലേക്ക് മടങ്ങുന്ന വിമാനത്തിലായിരുന്നു ഇയാള്‍ ദിവസങ്ങള്‍ക്കുമുമ്പ് അറസ്റ്റിലായത്. രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News