തമിഴ്‌നാട്ടില്‍ അജിത്തിന്റെ ‘തുനിവ്’ തരംഗം

പൊങ്കല്‍ ആഘോങ്ങള്‍ക്കിടയില്‍ തമിഴ്‌നാട്ടില്‍ രണ്ട് പ്രധാന തമിഴ് ചിത്രങ്ങള്‍ സ്‌ക്രീന്‍ സ്‌പേസിനായി പരസ്പരം പോരാടുകയാണ്. ദളപതി വിജയ്‌യുടെ കുടുംബചിത്രം വാരിസ്, തല അജിത്തിന്റെ തുനിവിനെ ചെറുതായി മറികടന്നെങ്കിലും ഇരു ചിത്രങ്ങളും തിയേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്.

തുനിവിന്റെ ഇന്ത്യയിലെ ആദ്യദിന കളക്ഷന്‍ 26 കോടി പിന്നിട്ടു. ഇത് വാരിസ് നേടിയതിനേക്കാള്‍ 50 ലക്ഷം കുറവാണ്. എന്നാല്‍ തുനിവ് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയത് തമിഴ്‌നാട്ടിലാണെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് ആദ്യദിന കളക്ഷനായി വാരിസ് 17 കോടി നേടിയപ്പോള്‍ തുനിവ് 18 കോടി തൂത്തുവാരി.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ദക്ഷിണേന്ത്യന്‍ സിനിമകള്‍ പ്രത്യേകിച്ചും തെലുങ്ക് ഭാഷാ ചിത്രങ്ങള്‍ വമ്പന്‍ ഹിറ്റായി മാറുന്നത് പതിവാണ്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കന്നട ചിത്രങ്ങളായ കെജിഎഫ് ചാപ്റ്റര്‍ 2-ും, കാന്താരയും സൂപ്പര്‍ ഹിറ്റുകളായിരുന്നു. എന്നാല്‍ രാജ്യത്തെ ഒരുപിടി മികച്ച അഭിനേതാക്കളുള്ള തമിഴ് സിനിമാ മേഖലയും ഇപ്പോള്‍ ബോളിവുഡിനെ പോലെ തിളക്കം നഷ്ടപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. ഒടുവിലിറങ്ങിയ വിജയ്, അജിത്ത് ചിത്രങ്ങളായ ബീസ്റ്റും വാലിമൈയും വാണിജ്യ പരാജയങ്ങളായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News