മയോണൈസ് സ്വാദുള്ള വില്ലന്‍… ഇതിന്റെ ദോഷങ്ങള്‍ അറിയുമോ?

മന്തിക്കും, അല്‍ഫാമിനുമൊക്കെ ഒപ്പം കിട്ടുന്ന മയോണൈസ് എന്താണെന്ന് പലര്‍ക്കും അറിയില്ല. അമേരിക്കയിലെ ഏറ്റവും പ്രചാരമുള്ള സുഗന്ധവ്യഞ്ജനമാണ് മയോന്നൈസ്. ഏകദേശം 280 ദശലക്ഷം അമേരിക്കക്കാര്‍ മയോണൈസ് ഉപഭോക്താക്കള്‍ ആണെന്നാണ് റിപ്പോര്‍ട്ട്. ഷവര്‍മ അടക്കമുള്ള ഭക്ഷണങ്ങളില്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന പ്രധാന ഘടകങ്ങളില്‍ ഒന്ന് മയോണൈസ് ആണ്. ശരിയായ രീതിയില്‍ മയോണൈസ് പാകം ചെയ്തില്ലെങ്കില്‍ അത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും.

മുട്ട നല്ലതുപോലെ കഴുകി ചെറുതായി ചൂടാക്കി അതിന്റെ വെള്ള ഉപയോഗിച്ച് ആണ് മയോണൈസ് തയ്യാറാക്കുന്നത്. ഒരു മണിക്കൂറോ രണ്ടു മണിക്കൂറോ മാത്രമാണ് മയോണൈസ് സാധാരണ ഊഷ്മാവില്‍ സൂക്ഷിക്കാനാവൂ. മയോണൈസ് തുറന്ന് കഴിഞ്ഞാല്‍ അത് ഫ്രിഡ്ജില്‍ വയ്‌ക്കേണ്ടത് അത്യാവശ്യമാണ്. ശീതീകരിക്കാത്ത മയോണൈസ് സുരക്ഷിതമല്ല.

വേവിക്കാത്ത മുട്ടയാണ് മയോണൈസിനായി ഉപയോഗിക്കുന്നത്. അതിനാല്‍ ഇതില്‍ സാല്‍മൊണല്ല ബാക്ടീരിയ വളരാനുള്ള സാധ്യതയുണ്ട്. ഈ ബാക്ടീരിയ ശരീരത്തിലെത്തിയാല്‍ പനി, വയറിളക്കം എന്നിവ ഉണ്ടാകാം. കേടായ മയോണൈസ് പല അസ്വസ്ഥകള്‍ക്കും കാരണമാകും. ഭക്ഷ്യവിധ ബാധ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. അത് കൂടാതെ മയോണൈസില്‍ കലോറി കൂടുതലാണ്. ഇത് കഴിക്കുന്നത് വഴി കൂടുതല്‍ കലോറി നമ്മുടെ ശരീരത്തിലെത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News