കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം എഡിഷനില്‍ വേദിയായ എഴുത്തോലയില്‍ ‘ഡി സി കിഴക്കെമുറി പ്രസാധനത്തിന്റെ ജനിതകശാസ്ത്രം’ എന്ന വിഷയത്തില്‍ മലയാള നിരൂപകനായ ഡോ.പി കെ രാജശേഖരന്‍, പി എസ് ജയന്‍, അധ്യാപികയായ സുനീത ടി.വി എന്നിവര്‍ സംസാരിച്ചു. ഇന്ത്യന്‍ പ്രസാധനരംഗവുമായി വെച്ച് നോക്കുമ്പോള്‍ മലയാള പ്രസാധനരംഗം ഉയര്‍ച്ച കൈവരിച്ചിരിക്കുന്നതായി കാണാന്‍ സാധിക്കുമെന്നും അതിന് പ്രധാനമായ പങ്ക് വഹിച്ച വ്യക്തിയാണ് ഡൊമിനിക് ചാക്കോ എന്ന ഡിസിയുടെ സ്ഥാപകന്‍ എന്നും ഡോ പി കെ രാജശേഖരന്‍ ചൂണ്ടിക്കാണിച്ചു.
സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം സ്ഥാപിച്ചു കൊണ്ട് അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ തികച്ചും സ്തുത്യര്‍ഹമാണെന്നും പ്രസാധനരംഗത്ത് പരീക്ഷണങ്ങളും രാഷ്ട്രീയ സാമൂഹിക ഇടപെടലുകളും നടത്തി അദ്ദേഹം യഥാര്‍ത്ഥത്തില്‍ ഒരു നവോത്ഥാന നായകന്‍ തന്നെയാണെന്നും പി കെ രാജശേഖരന്‍ കൂട്ടിച്ചേര്‍ത്തു. നികുതിയില്ലാത്ത ഉത്പന്നമെന്ന നിലയില്‍ നിരന്തരമായ വെല്ലുവിളി നേരിടുന്ന പ്രസാധനരംഗത്ത് ഡി സി നൂതന ആശയങ്ങളുടെ പാഠപുസ്തകമാണന്നും പേപ്പര്‍ ബാക്ക് റവല്യൂഷന്‍, മികച്ച കവര്‍ ഡിസൈന്‍, അതിവേഗ പ്രസാധനം തുടങ്ങിയ വാണിജ്യ തന്ത്രങ്ങളിലൂടെ മലയാള പ്രസാധനരംഗത്തെ ഉയര്‍ച്ചയില്‍ എത്തിക്കാന്‍ ഡി സിക്ക് സാധിച്ചുവെന്നും പി എസ് ജയന്‍ പറഞ്ഞു.
പ്രസാധനരംഗത്ത് വലിയ പാരമ്പര്യം അവകാശപ്പെടാന്‍ ഡി സിക്ക് സാധിക്കും. പുതിയ എഴുത്തുകാരെ സ്വീകരിക്കാനും വായന ജനകീയമാക്കാനും ഡി സി വൈഭവം കാണിക്കുകയും ചെയ്തു. മലയാള പ്രസാധന രംഗത്തെ അതികായരായ ഡി സിയുടെ സ്ഥാപകന്‍ ഡൊമിനിക്ക് ചാക്കോയുടെ 99-ാം ജന്മദിനത്തില്‍ അദ്ദേഹത്തിന് പ്രണാമങ്ങള്‍ അര്‍പ്പിച്ചു കൊണ്ടാണ് മോഡറേറ്റര്‍ സുനീത ചര്‍ച്ച അവസാനിപ്പിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here