കേരളമാണ് തന്‍റെ കര്‍മ്മമണ്ഡലമെന്ന് ശശി തരൂര്‍ എം.പി

കേരളമാണ് തന്റെ കര്‍മ്മ മണ്ഡലമെന്നും ഓരോ പരിപാടികളില്‍ പങ്കെടുക്കുന്നതെന്ന് മത നേതാക്കള്‍ ക്ഷണിച്ചിട്ടാണെന്നും ശശി തരൂര്‍ എം.പി. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ശേഷം തന്നെ മറ്റൊരു രീതിയില്‍ കാണുന്നു എന്ന് സൂചിപ്പിച്ച തരൂര്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ അനാവശ്യമാണെന്നും കൂട്ടിച്ചേര്‍ത്തു.

നേരത്തെ വിവിധ മതമേലധ്യക്ഷന്മാരെ തരൂര്‍ സന്ദര്‍ശിച്ചിരുന്നു. എന്‍.എസ്.എസിന്റെ മന്നം ജയന്തി ആഘോഷത്തിലും തരൂര്‍ പങ്കെടുത്തിരുന്നു. അതിനെ തുടര്‍ന്ന് തരൂര്‍ തറവാടി നായരാണെന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ നിലപാട് കോണ്‍ഗ്രസിലെ ഒരുവിഭാഗം നേതാക്കളെ ചൊടിപ്പിച്ചിരുന്നു. തരൂര്‍ മുഖ്യമന്ത്രിയാവാന്‍ അനുയോജ്യനായ നേതാവാണെന്നും സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടിരുന്നു. കോണ്‍ഗ്രസിനെ അധികാരത്തില്‍ തിരിച്ചെത്തിക്കാന്‍ തരൂര്‍ കേരളത്തില്‍ സജീവമാകണമെന്ന് ഓര്‍ത്തഡോക്സ് സഭാ മേധാവിയും ആവശ്യപ്പെട്ടിരുന്നു. കേരളത്തില്‍ സജീവമാകുമെന്നും നിയമസഭയിലേയ്ക്ക് മത്സരിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും തരൂരം പ്രതികരിച്ചിരുന്നു. സ്ഥാനാര്‍ത്ഥിത്വം സ്വയം പ്രഖ്യാപിക്കേണ്ടതില്ലെന്ന് വി.ഡി.സതീശനും വ്യക്തമാക്കിയിരുന്നു. തരൂരിന്റെ പ്രസ്താവനയില്‍ കോണ്‍ഗ്രസ് നേതൃത്വം അതൃപ്തി പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു തരൂരിന്റെ പുതിയ വിശദീകരണം.

അതേസമയം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്ന് മുസ്ലിംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ‘ലീഗ് ഇക്കാര്യത്തില്‍ ഇടപെടാറില്ല, നേരത്തെയും ഇത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയാറില്ല , തരൂര്‍ പരിപാടികളില്‍ പങ്കെടുക്കുന്നതിന് മറ്റ് വ്യാഖ്യാനങ്ങള്‍ വേണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News