ത്രിപുരയില്‍ മതേതര ജനാധിപത്യ കക്ഷികളെ ഒപ്പം നിര്‍ത്താന്‍ സി.പി.ഐ.എം

വരാനിരിക്കുന്ന ത്രിപുര തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ മതേതര ജനാധിപത്യ പാര്‍ട്ടികളെ ഒപ്പം നിര്‍ത്തുമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ത്രിപുരയില്‍ ഇടതുപക്ഷം കോണ്‍ഗ്രസുമായും തിപ്ര മോര്‍ച്ചയുമായും സംസാരിക്കുമെന്നും യെച്ചൂരി വ്യക്തമാക്കി. ത്രിപുരയില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള ചര്‍ച്ചകളോട് തുറന്ന സമീപനമാണ് ഉള്ളതെന്നാണ് യെച്ചൂരി നല്‍കുന്ന സൂചന. സംസ്ഥാന നേതൃത്വമാകും ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുകയെന്നും ചോദ്യത്തിന് ഉത്തരമായി യെച്ചൂരി പറഞ്ഞു.

ത്രിപുര തിരഞ്ഞെടുപ്പ് അടുത്തെത്തിയ പശ്ചാത്തലത്തിലാണ് ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ രൂപപ്പെടുത്താനുള്ള ചര്‍ച്ചകള്‍ക്ക് സി.പി.ഐ.എം തുടക്കം കുറിച്ചിരിക്കുന്നത്. അഴിമതിയും അക്രമവും പ്രോത്സാഹിപ്പിക്കുന്ന ബി.ജെ.പി സര്‍ക്കാരിനെതിരെ സംസ്ഥാനത്ത് സി.പി.ഐ.എം നിരന്തര സമരത്തിലാണ്. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം നിരവധി സി.പി.ഐ.എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. ഭരണകൂടത്തിന്റെ ഒത്താശയോടെയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുന്നതെന്നാണ് സി.പി.ഐ.എമ്മിന്റെ വിമര്‍ശനം. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കാതെ അതിക്രമം നടത്തി തിരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കുന്നതായും ആക്ഷേപമുണ്ട്. ഈ സാഹചര്യത്തിലാണ് ജനാധിപത്യ മൂല്യങ്ങളെ അടിച്ചമര്‍ത്തുന്ന ത്രിപുരയിലെ ബി.ജെ.പി സര്‍ക്കാരിനെതിരെ ജനാധിപത്യ കക്ഷികളെ ഒപ്പം നിര്‍ത്താനുള്ള നീക്കങ്ങളുമായി സി.പി.ഐ.എം മുന്നോട്ടു പോകുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News