ബക്‌സറിലെ കര്‍ഷക അടിച്ചമര്‍ത്തലില്‍ നിതീഷ് സര്‍ക്കാരിനെ പരിഹസിച്ച് ബിജെപി

ബക്‌സറിലെ കര്‍ഷകര്‍ക്കെതിരായ ക്രൂരമായ അടിച്ചമര്‍ത്തലില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഹാര്‍ പ്രതിപക്ഷ നേതാവും ഭാരതീയ ജനതാ പാര്‍ട്ടി നേതാവുമായ വിജയ് കുമാര്‍ സിന്‍ഹ. ബിഹാറില്‍ ഗുണ്ടാരാജ് സ്ഥാപിക്കാനാണ് നിതീഷ് കുമാര്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും വിജയ് കുമാര്‍ സിന്‍ഹ പറഞ്ഞു.

ജനുവരി 10നും 11നും രാത്രി ബിഹാര്‍ പൊലീസ് ബലംപ്രയോഗിച്ച് കര്‍ഷകരുടെ വീടുകളില്‍ കയറുകയും അവരെ മര്‍ദ്ദിക്കുകയും ചെയ്തു. വീടുകളില്‍ അതിക്രമിച്ചു കയറിയ പൊലീസ് സ്ത്രീകളെപ്പോലും ഉപദ്രവിക്കുകയും ചെയ്തു. ഇത് വളരെ ദൗര്‍ഭാഗ്യകരവും ദുഃഖകരവുമാണെന്നും വിജയ് കുമാര്‍ സിന്‍ഹ പ്രതികരിച്ചു.

ബക്‌സറിലെ കര്‍ഷകര്‍ക്കെതിരായ ക്രൂരമായ പൊലീസ് ആക്രമണത്തില്‍ ഒരക്ഷരംപ്പോലും ഉച്ചരിക്കാത്ത മന്ത്രിമാര്‍ക്കെതിരെ സിന്‍ഹ ആഞ്ഞടിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News