പൊലീസ് അന്വേഷണം ആരംഭിച്ചതോടെ വിരലിലുണ്ടായിരുന്ന വിവാഹമോതിരം വിറ്റാണ് ഒളിവില്‍ പോയതെന്ന് പ്രവീണ്‍ റാണ. നിക്ഷേപ തട്ടിപ്പിലൂടെ സമ്പാദിച്ച പണം ധൂര്‍ത്തടിച്ച് ചെലവഴിച്ചെന്നും പ്രവീണ്‍ റാണ പൊലീസീന് മൊഴി നല്‍കി. കോയമ്പത്തൂരിലെത്തിയാണ് മോതിരം പണയം വിറ്റതെന്ന് പ്രവീണ്‍ പൊലീസിനോട് പറഞ്ഞു.
പൊള്ളാച്ചിയിലെത്തുമ്പോള്‍ കയ്യിലുണ്ടായിരുന്നത് 75,000 രൂപയാണെന്നും റാണ പറയുന്നു. സുഹൃത്ത് ഷൗക്കത്തിന് 16 കോടി രൂപ കടം കൊടുത്തതായി പ്രവീണ്‍ പൊലീസിനോട് പറഞ്ഞു. ഒളിവില്‍ താമസിച്ച സമയത്ത് പ്രവീണ്‍ റാണെക്കൊപ്പം ഉണ്ടായിരുന്ന രണ്ട് അംഗരക്ഷകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഒളിവിലിരുന്ന കാലത്ത് പല സുഹൃത്തുക്കളെയും ബന്ധപ്പെട്ടെങ്കിലും അവരെല്ലാം കൈമലര്‍ത്തുകയായിരുന്നു. വിവാഹത്തിനായി കോടിക്കണക്കിന് രൂപ ധൂര്‍ത്തടിച്ചു. കൈവശമുള്ളത് പാലക്കാട്ടെ 52 സെന്റ് സ്ഥലം മാത്രമാണെന്ന് റാണ പറഞ്ഞു.
പിടിയിലാകുമ്പോള്‍ ഒപ്പമുണ്ടായിരുന്നത് നവാസ് എന്ന സഹായിയാണെന്നും റാണ പൊലീസിനോട് പറഞ്ഞു. പൊലീസ് എത്തിയതോടെ കൊച്ചിയിലെ ഫ്ലാറ്റില്‍ നിന്നും മുങ്ങിയ പ്രവീണ്‍ റാണയെ സുഹൃത്തുക്കളാണ് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ എത്തിച്ചത്.
അവിടെ നിന്നും ബന്ധുവായ പ്രജിത്തിന്റെ കാറിലാണ് പൊള്ളാച്ചിയിലേക്ക് കടന്നതെന്നും പ്രവീണ്‍ പൊലീസിനോട് പറഞ്ഞു. ജനുവരി ഏഴിന് പുലര്‍ച്ചെ നാലിനാണ് പ്രവീണ്‍ പൊള്ളാച്ചിയിലേക്ക് രക്ഷപ്പെടുന്നത്. പൊള്ളാച്ചിയിലെ ദേവരായപുരത്തിന് സമീപത്തെ ക്വാറിയില്‍ സന്യാസിയുടെ വേഷത്തില്‍ ഒളിവില്‍ കഴിഞ്ഞ പ്രവീണ്‍ റണയെ ഇന്നലെയാണ് പൊലീസ് പിടികൂടുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here