താനൊരു തെറ്റും ചെയ്തിട്ടില്ല; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രവീണ്‍ റാണ

തൃശ്ശൂര്‍ സേഫ് ആന്‍ഡ് സ്‌ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി പ്രവീണ്‍ റാണയെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോയി. പരിശോധനയ്ക്ക് ശേഷം പോലീസ് കോടതിയില്‍ ഹാജരാക്കും. താന്‍ ആരെയും പറ്റിച്ചിട്ടില്ലെന്ന് പ്രവീണ്‍ റാണ മാധ്യമങ്ങളോട് പറഞ്ഞു.

നിക്ഷേപ തട്ടിപ്പ് കേസുകളിലെ മുഖ്യപ്രതി പ്രവീണ്‍ റാണയുടെ അറസ്റ്റ് രാവിലെ 11 ഓടെ രേഖപ്പെടുത്തിയിരുന്നു .ഇന്ന് ഉച്ചയോടെ പ്രതിയെ വൈദ്യ പരിശോധനക്കായി തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയി തൃശ്ശൂര്‍ ഈസ്റ്റ് പോലീസിന്റെ നേതൃത്വത്തില്‍ ആയിരുന്നു റാണയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും നിക്ഷേപക്കാര്‍ക്ക് ഉണ്ടായ തെറ്റിദ്ധാരണ മൂലമാണ് പ്രശ്‌നങ്ങള്‍ ഉണ്ടായത് എന്നും റാണ മാധ്യമങ്ങളോട് പ്രതികരിച്ചു.

രണ്ടുവര്‍ഷത്തിനുള്ളില്‍ നിക്ഷേപകാര്‍ക്ക് നല്‍കാനുള്ള മുഴുവന്‍ തുകയും തിരിച്ചു നല്‍കുമെന്നും പ്രവീണ്‍ റാണ വ്യക്തമാക്കി റോയല്‍ പീപ്പിള്‍സ് പാര്‍ട്ടിയെ അഭിവാദ്യം ചെയ്തുകൊണ്ടായിരുന്നു തിരികെ പോലീസ് വണ്ടിയില്‍ കയറിയത്. നാളെ ഉച്ചയോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ ആണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.

കണ്ണൂര്‍ സ്വദേശിയായ ബിസിനസ് പങ്കാളിക്ക് റാണ 13 കോടി നല്‍കിയിരുന്നു. ഈ പങ്കാളിയെ ഉടന്‍ തന്നെ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.
പെരുമ്പാവൂര്‍ സ്വദേശിയും സുഹൃത്തുമായ ജോയി പാട്ടത്തിനെടുത്ത ക്വാറിയിലാണ് ഈ കഴിഞ്ഞ 7 ആം തീയ്യതി മുതല്‍ റാണ ഒളിവില്‍ കഴിഞ്ഞത്. റാണയുടെ കൂട്ടാളിയും അടുത്ത സുഹ്യത്തുമായ നവാസിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു കഴിഞ്ഞു.
പ്രവീണ്‍ റാണയെ കോടതിയില്‍ ഹാജരാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News