മഞ്ഞുകാലത്ത് ചര്‍മ്മം വരണ്ട് പോകുന്നുണ്ടോ? പ്രകൃതിദത്ത മാര്‍ഗങ്ങള്‍ പരീക്ഷിക്കാം

സൗന്ദര്യത്തില്‍ വലിയ കാര്യമൊന്നുമില്ലെന്ന് പറയുന്നവര്‍ പോലും ചര്‍മ്മസംരക്ഷണത്തിനായി മണിക്കൂറുകളോളം സമയം ചെലവഴിക്കാറുണ്ട്. സമീകൃതാഹാരം, നല്ല ഉറക്കം, വെള്ളം കുടിക്കുക എന്നിവ നല്ല ചര്‍മ്മത്തിന് ആവശ്യം വേണ്ട കാര്യങ്ങളാണെന്നാണ് വിദഗ്ധര്‍ പറയാറുള്ളത്. തിളങ്ങുന്ന ചര്‍മ്മം ആരും കൊതി്ക്കുന്ന ഒന്നാണ്. ശൈത്യകാലത്ത് ചര്‍മ്മത്തിന് പ്രത്യേക സംരക്ഷണം ആവശ്യമാണ്. മഞ്ഞുകാലത്ത് ചര്‍മ്മം വരണ്ട് പോകുന്നതിന് വീട്ടില്‍ തന്നെ ചില പ്രകൃതിദത്ത മാര്‍ഗങ്ങള്‍ പരീക്ഷിക്കാവുന്നതാണ്.

* വെളിച്ചെണ്ണ – ചര്‍മ്മത്തിനും മുടിക്കും വെളിച്ചെണ്ണ നല്‍കുന്ന ഗുണങ്ങള്‍ എണ്ണമറ്റതാണ്. വേനല്‍ക്കാലത്ത് ഇത് ഉപയോഗിക്കുന്നത് അല്‍പ്പം ബുദ്ധിമുട്ടായിരിക്കും, പ്രത്യേകിച്ച് നിങ്ങള്‍ക്ക് എണ്ണമയമുള്ള ചര്‍മ്മമാണെങ്കില്‍. എന്നാല്‍ ശൈത്യകാലത്ത് നിങ്ങളുടെ ചര്‍മ്മത്തെ ജലാംശം നിലനിര്‍ത്തുന്നതിനുള്ള ഏറ്റവും മികച്ച പ്രകൃതിദത്ത ചേരുവകളില്‍ ഒന്നാണ് വെളിച്ചെണ്ണ. കുളി കഴിഞ്ഞ് ഉടന്‍ തന്നെ നിങ്ങള്‍ക്ക് ചര്‍മ്മത്തില്‍ എണ്ണ പുരട്ടാം.

* തൈര് – ഏത് കാലാവസ്ഥയിലും നിങ്ങളുടെ ചര്‍മ്മസംരക്ഷണ വ്യവസ്ഥയില്‍ ചേര്‍ക്കേണ്ട ഒരു ഘടകമാണ് തൈര്. ഇതില്‍ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ചര്‍മ്മ സുഷിരങ്ങള്‍ ശക്തമാക്കാനും അകാല വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങളെ ചെറുക്കാനും സഹായിക്കുന്നു. തൈരില്‍ വിറ്റാമിന്‍ ഡിയുമുണ്ട്. ഇത് വരണ്ടതും അടരുകളുള്ളതുമായ ചര്‍മ്മത്തിന് ആശ്വാസം നല്‍കുന്നു. തൈര് നിങ്ങളുടെ ചര്‍മ്മത്തിന് ഈര്‍പ്പവും മൃദുത്വവും നല്‍കുന്നു.

* ബദാം ഓയില്‍ – ബദാം ഓയിലില്‍ ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കുന്ന പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മുഖത്തിന് സ്വാഭാവിക തിളക്കവും നല്‍കുന്നു. നിങ്ങളുടെ മുഖം മസാജ് ചെയ്യാന്‍ ബദാം എണ്ണ ഉപയോഗിക്കാം. രാത്രി ഇത് തേച്ച് രാവിലെ കഴുകിക്കളയുക. കുളി കഴിഞ്ഞ ശേഷം ഇത് ശരീരത്തിലും പുരട്ടാം. ചര്‍മ്മത്തിലെ പരുക്കന്‍ പാടുകള്‍ നീക്കാന്‍ സഹായിക്കും.

* കറ്റാര്‍ വാഴ – കറ്റാര്‍ വാഴ ജെല്‍ ഒരു മികച്ച മോയ്‌സ്ചുറൈസറായി പ്രവര്‍ത്തിക്കുന്നു. ഇത് ചര്‍മ്മത്തിലെ മുഖക്കുരുവും ചുളിവുകള്‍ അകറ്റി നിര്‍ത്തുകയും ചര്‍മ്മത്തെ ദൃഢമാക്കി നിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

* പാല്‍ – മഞ്ഞുകാലത്തെ വിവിധ ചര്‍മ്മപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പ്രകൃതിദത്ത ഉല്‍പ്പന്നമാണ് പാല്‍. ഇതില്‍ ലാക്റ്റിക് ആസിഡും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന്റെ പുറം പാളിയെ മിനുസപ്പെടുത്തുന്നു. കറുത്ത പാടുകള്‍ക്കും ടാനിങ്ങിനും പരിഹാരമാണ് ഇത്. പാല്‍ നിങ്ങള്‍ക്ക് ബദാംപൊടി, മഞ്ഞള്‍, പപ്പായ, തേന്‍, ഓട്സ് എന്നിവയുമായി യോജിപ്പിച്ച് ചര്‍മ്മത്തില്‍ പ്രയോഗിക്കാം.

* കക്കിരിക്ക – ഏത് തരത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച പ്രതിവിധിയാണ് കക്കിരി. ഇതില്‍ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങള്‍ക്ക് നേരിട്ട് കഴിക്കുകയോ മുഖത്ത് പുരട്ടുകയോ ചെയ്യാം.

* മുട്ടയുടെ വെള്ള – ബ്ലാക്ക്‌ഹെഡ്‌സ്, വൈറ്റ്‌ഹെഡ്‌സ് എന്നിവയുള്‍പ്പെടെ ഒന്നിലധികം ചര്‍മ്മ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ശൈത്യകാലത്ത് നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന മറ്റൊരു പ്രകൃതിദത്ത ഘടകമാണ് മുട്ടയുടെ വെള്ള. ഇത് ചര്‍മ്മത്തിന് മോയ്സ്ചറൈസേഷന്‍ നല്‍കുകയും ചുവപ്പ്, തിണര്‍പ്പ് എന്നിവയെ ചെറുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. തേന്‍, നാരങ്ങ, ഓറഞ്ച്, തൈര് മുതലായവയുമായി കൂട്ടിക്കലര്‍ത്തി മുട്ടയുടെ വെള്ള നിങ്ങള്‍ക്ക് ഉപയോഗിക്കാം.

* വാഴപ്പഴം – വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമായതിനാല്‍ വാഴപ്പഴം നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്. പരുക്കന്‍ ചര്‍മ്മത്തെ മൃദുവുമാക്കാന്‍ സഹായിക്കുന്ന പൊട്ടാസ്യവും ജലാംശവും ഇതിലുണ്ട്. വാഴപ്പഴം പേസ്റ്റ് രൂപത്തിലാക്കി വൈകിട്ട് നിങ്ങളുടെ മുഖത്ത് പുരട്ടാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News