മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ച നടപടി ഹൈക്കോടതി ശരിവെച്ചു

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ച സർക്കാർ നടപടി ഹൈക്കോടതി ശരിവച്ചു. ഇതു സംബന്ധിച്ച സഹകരണ രജിസ്ട്രാറുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി നിരസിച്ചു. മലപ്പുറം ജില്ലാ ബാങ്ക് പ്രസിഡണ്ട് യു.എ ലത്തീഫ് എംഎല്‍എ യും 93 പ്രാഥമിക സഹകരണ സംഘങ്ങളും സമര്‍പ്പിച്ച ഹര്‍ജികളിലാണ് ജസ്റ്റിസ് വി ജി അരുണിൻ്റെ ഇടക്കാല ഉത്തരവ്.

സർക്കാർ നടപടി ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. ഭേദഗതി ബാങ്കിങ് നിയന്ത്രണ നിയമത്തിന് വിരുദ്ധമാണെന്നും ഹര്‍ജിക്കാർ വാദിച്ചു. മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിനെ ലയിപ്പിക്കാനുള്ള എല്ലാ തുടർ നടപടികളും സ്റ്റേ ചെയ്യണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. എന്നാൽ സ്റ്റേ ആവശ്യം കോടതി തള്ളി. സർക്കാരിന് തുടർനടപടികളുമായി മുന്നോട്ട് പോകാമെന്ന് സിംഗിൾ ബഞ്ച് ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി.

എന്നാൽ തുടര്‍നടപടികള്‍ ഹര്‍ജിയുടെ അന്തിമ തീര്‍പ്പിന് വിധേയമായിരിക്കുമെന്ന് കോടതി പറഞ്ഞു. നിയമഭേദഗതിക്ക് അധികാരമുണ്ടെന്ന സര്‍ക്കാര്‍ വാദം കോടതി കണക്കിലെടുത്തു.
സഹകരണം സംസ്ഥാന വിഷയമായതിനാല്‍ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്നായിരുന്നു സര്‍ക്കാര്‍ നിലപാട് . മലപ്പുറം ജില്ലാ ബാങ്ക് പ്രസിഡണ്ടും യു ഡി എഫ് നേതാവുമായ യു.എ ലത്തീഫ് എംഎല്‍എ യും 93 പ്രാഥമിക സഹകരണ സംഘങ്ങളും സമര്‍പ്പിച്ച ഹര്‍ജികളിലാണ് ജസ്റ്റിസ് വി ജി അരുണിൻ്റെ ഇടക്കാല ഉത്തരവ്. കേരള ബാങ്ക് രൂപീകരണവുമായി മുന്നോട്ട് പോകാൻ നേരത്തെ ഡിവിഷൻ ബഞ്ചും സർക്കാരിന് അനുമതി നൽകിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News