രാത്രിയില്‍ സ്‌കൂട്ടറില്‍ കറങ്ങി എംഡിഎംഎ വില്‍ക്കും; കൊച്ചിയില്‍ കൊല്ലംകാരിയായ ഇരുപതിയൊന്നുകാരി പിടിയില്‍

കൊച്ചിയില്‍ എംഡിഎംഎയുമായി ഇരുപതിയൊന്നുകാരി എക്‌സൈസ് പിടിയില്‍. അര്‍ദ്ധരാത്രി സ്‌കൂട്ടറില്‍ കറങ്ങി നടന്നാണ് യുവതി മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്ന കൊല്ലം സ്വദേശി ബ്ലെസിയെയാണ് കസ്റ്റഡിയില്‍ എക്സൈസ് കസ്റ്റഡിയില്‍ എടുത്തത്.

ഇത്തരത്തില്‍ വേറെയും യുവതികളുണ്ടോ എന്നും സംശയമുണ്ടെന്ന് എക്സൈസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

അതേസമയം അങ്കമാലിയില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന ഒന്നരക്കിലോയിലധികം കഞ്ചാവ് പിടികൂടി. മുന്നൂര്‍പ്പിള്ളി സ്വദേശി വടക്കന്‍ വീട്ടില്‍ ആല്‍ബിന്‍ മാത്യുവിനെയാണ് കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ആല്‍ബിന് കഞ്ചാവ് എത്തിച്ച് നല്‍കിയ സനില്‍ ബാബുവിനായി എക്സൈസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News