വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യക്കാര്‍ക്കൊരു സന്തോഷ വാര്‍ത്ത; ഈ 10 രാജ്യങ്ങളിലുള്ളവര്‍ക്ക് യു.പി.ഐ പേയ്മെന്റുകള്‍ സാധ്യം

വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്കൊരു സന്തോഷ വാര്‍ത്ത. വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഉടന്‍ തന്നെ യു.പി.ഐ പേയ്മെന്റുകള്‍ സാധ്യമാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.നോണ്‍ റസിഡന്റ് ഇന്ത്യക്കാര്‍ക്ക് (NRI) അവരുടെ ഇന്റര്‍നാഷണല്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് യു.പി.ഐ പേയ്‌മെന്റ് ഉപയോഗിക്കാന്‍ കഴിയുക.

ആരംഭത്തില്‍ പത്ത് രാജ്യങ്ങളുടെ കണ്‍ട്രി കോഡുകളുള്ള മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഇന്ത്യക്കാര്‍ക്ക് ഡിജിറ്റലായി ഇടപാടുകള്‍ നടത്താനാകും. യു.എസ്, യു.കെ, സിംഗപ്പൂര്‍, കാനഡ, ഓസ്ട്രേലിയ, ഒമാന്‍, ഖത്തര്‍, യു.എ.ഇ, സൗദി അറേബ്യ, ഹോങ്കോങ് എന്നീ രാജ്യങ്ങളിലുള്ളവര്‍ക്കാണ് ഇന്ത്യന്‍ ഫോണ്‍ നമ്പറിന്റെ സഹായമില്ലാതെ തന്നെ യു.പി.ഐ പേയ്‌മെന്റ് ചെയ്യാന്‍ സാധിക്കുക.

നോണ്‍ റസിഡന്റ് എക്‌സ്റ്റേണല്‍ (എന്‍.ആര്‍.ഇ)/ നോണ്‍ റസിഡന്റ് ഓര്‍ഡിനറി (എന്‍.ആര്‍.ഒ) അക്കൗണ്ടുകളും ഇന്റര്‍നാഷണല്‍ മൊബൈല്‍ നമ്പറും ഉപയോഗിച്ചാണ് പേയ്‌മെന്റ് സൗകര്യം ലഭ്യമാക്കുക. ഇതിന്റെ ഭാഗമായി പേയ്‌മെന്റ് സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ബാങ്കുകള്‍ക്ക് ഏപ്രില്‍ 30 വരെ സമയം അനുവദിച്ചു.

സമീപ ഭാവിയില്‍ മറ്റു രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.സി.പി.ഐ) സര്‍ക്കുലറില്‍ പറയുന്നു. ഈ ഒരു തീരുമാനം നിരവധി ആളുകള്‍ക്കാണ് പ്രയോജനപ്പെടുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News