ഫ്‌ലൈറ്റില്‍ വെച്ച് കാമുകിക്ക് കാമുകന്റെ ഒരു കിടിലന്‍ സര്‍പ്രൈസ്; വീഡിയോ വൈറല്‍

സര്‍പ്രൈസുകള്‍ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. പ്രത്യേകിച്ച് കാമുകീ കാമുകന്മാര്‍ക്കിടയിലാണെങ്കില്‍ സര്‍പ്രസുകള്‍ക്ക് മധുരം കൂടും. നമ്മള്‍ വിചാരിക്കാതിരിക്കുമ്പോള്‍ നമുക്ക് മുന്നില്‍ സര്‍പ്രൈസായി നമുക്ക് ഇഷ്ടമുള്ളവര്‍ വരുന്നതും നമുക്കിഷ്ടമുള്ളവര്‍ പ്രതീക്ഷിക്കാതെ സമ്മാനങ്ങള്‍ തരുന്നതുമൊക്കെ നമുക്ക് ഏറെ ഇഷ്ടമാണ്.

അത്തരത്തില്‍ ഒരു സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. എയര്‍ഇന്ത്യ വിമാനത്തില്‍ സീറ്റില്‍ നിന്നും എഴുന്നേറ്റ് കാമുകിക്കൊപ്പമുള്ള മനോഹര ചിത്രങ്ങള്‍ കൊലാജ് ചെയ്ത പോസ്റ്റര്‍ പിടിച്ചുകൊണ്ട് പെണ്‍കുട്ടി ഇരിക്കുന്ന സീറ്റിനടുത്തെത്തുന്ന കാമുകനെയാണ് ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കുക.

കാര്യം ഇതെന്താണെന്ന് മനസിലാകാത്ത പെണ്‍കുട്ടി മാസ്‌ക് മാറ്റി ആളെ കണ്ടപ്പോഴാണ് കാര്യം എന്താണെന്ന് മനസിലാക്കുന്നത്. അമ്പരന്ന് ഇറങ്ങിവന്ന പെണ്‍കുട്ടി മുന്നില്‍ മുട്ടിലിരുന്ന് റിങ് നീട്ടി പ്രപ്പോസ് ചെയ്യുന്ന ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍മീഡിയ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്. ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് ഒരു സുഹൃത്താണ് 52 സെക്കന്റ് ദൈഘ്യമുള്ള വീഡിയോ ലിങ്ക്ഡിനില്‍ പോസ്റ്റ് ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News