ഗവർണറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡിഎംകെ സർക്കാർ രാഷ്ട്രപതിക്ക് കത്ത് നൽകി. ടി ആർ ബാലു എംപിയുടെ നേതൃത്വത്തിലുള്ള ഡിഎംകെ സംഘമാണ് രാഷ്ട്രപതി ഭവനിൽ എത്തി കത്ത് കൈമാറിയത് ജനകീയ സർക്കാരിന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താൻ ഗവർണർ നടത്തുന്ന നീക്കങ്ങളെ തടയണമെന്നും ഡി എം കെ എംപിമാർ ആവശ്യപ്പെട്ടു.
സർക്കാർ ഗവർണർ പോര് കടുക്കുന്ന സാഹചര്യത്തിലാണ് ഭരണഘടന വിരുദ്ധമായി പ്രവർത്തിക്കുന്ന തമിഴ്നാട് ഗവർണറെ തിരിച്ചു വിളിക്കണം ആവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ
രാഷ്ട്രപതിക്ക് കത്ത് നൽകിയത് . നിയമമന്ത്രി എസ് റെഗുപതി, എംപി ടി ആർ ബല്ലു എന്നിവർ അടങ്ങിയ ഡിഎംകെ സംഘമാണ് രാഷ്ട്രപതിയെ കണ്ടത്. ജനകീയ സർക്കാരിന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താൻ ഗവർണർ നടത്തുന്ന നീക്കങ്ങളെ തടയണമെന്നും ഡി എം കെ എംപിമാർ ആവശ്യപ്പെട്ടു.
21 ബില്ലുകളിൽ തീരുമാനം എടുക്കാതെ ഗവര്‍ണര്‍ പിടിച്ചുവച്ചിരിക്കുകയാണ്. നിയമസഭയിൽ സർക്കാർ നൽകിയ നയപ്രഖ്യാപനത്തിലെ ചില സുപ്രധാന ഭാഗങ്ങള്‍ ഗവര്‍ണര്‍ വായിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. സർക്കാർ എഴുതിനൽകിയ നയപ്രഖ്യാപന പ്രസംഗമല്ല ഗവർണർ വായിച്ചതെന്നും ഗവർണർ കൂട്ടിച്ചേർത്തത് രേഖയില്‍ നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അവതരിപ്പിച്ച പ്രമേയം സഭ അംഗീകരിച്ചതോടെയുമാണ് ഗവർണർ ഇറങ്ങി പോയത്.
തമിഴ്നാട്ടിൽ ഗവർണർക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് അരങ്ങേറുന്നത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഗവർണറുടെ കോലം കത്തിക്കുകയും ‘ഗോ ബാക്ക് രവി’ എന്നെഴുതിയ ബാനറുകൾ ഡിഎംകെ പ്രവർത്തകർ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുകയും ചെയ്തു. അതേസമയം, പൊങ്കൽ വിരുന്നിന്‍റെ ക്ഷണക്കത്തിൽ തമിഴക ഗവർണർ എന്ന് സ്വയം വിശേഷിപ്പിച്ച് ഗവർണറും വിട്ടുവീഴ്ചക്കില്ലെന്ന സന്ദേശം നൽകിയിരുന്നു. തമിഴ്നാടിന്‍റെ പേര് തമിഴകം എന്നാക്കി മാറ്റണം എന്ന ഗവർണറുടെ അഭിപ്രായം വിവാദമായിരുന്നു. ക്ഷണക്കത്തിൽ തമിഴ്നാട് സർക്കാരിന്‍റെ മുദ്രയും രാജ്ഭവൻ എന്നും വെച്ചിരുന്നില്ല. എന്നാൽ ഗവർണറെ പിന്തുണച്ചുകൊണ്ട് ബിജെപിയും അണ്ണാ ഡിഎംകെയും രംഗത്തുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here