നൂപുര്‍ ശര്‍മ്മയ്ക്ക് തോക്കിന് അനുമതി

പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ പരാമര്‍ശം നടത്തി വിവാദത്തിലായ ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മ്മയ്ക്ക് തോക്ക് കൈവശം വെയ്ക്കാനുള്ള ലൈസന്‍സ് നല്‍കി ദില്ലി പൊലീസ്. ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി നൂപുര്‍ ശര്‍മ്മ നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് പൊലീസ് നടപടി. കഴിഞ്ഞ വര്‍ഷം ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് നൂപുര്‍ ശര്‍മ്മ വിവാദ പരാമര്‍ശം നടത്തിയത്.

പ്രവാചകനെ നിന്ദിച്ച് നൂപുര്‍ ശര്‍മ നടത്തിയ പരാമര്‍ശം കനത്ത വിവാദങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. 2022 മേയ് 26ന് നടന്ന ഒരു ടെലിവിഷന്‍ ചര്‍ച്ചയിലാണ് നൂപുര്‍ ശര്‍മ്മ പ്രവാചകനെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയത്. ആഗോളതലത്തില്‍ തന്നെ ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങളാണ് ഉണ്ടായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News