ബഫര്‍സോണായി പ്രഖ്യാപിക്കുന്ന പ്രദേശങ്ങളില്‍ നിന്ന് മാറി താമസിക്കേണ്ടി വരില്ല എന്ന് കേന്ദ്രസര്‍ക്കാരിന്റെ മറുപടി. ബഫര്‍സോണായി പ്രഖ്യാപിക്കുന്ന പ്രദേശങ്ങളില്‍ കൃഷി, കന്നുകാലി വളര്‍ത്തല്‍, മത്സ്യ കൃഷി എന്നിവയ്ക്ക് തടസമില്ലെന്നും വാണിജ്യ ഖനനം, ക്വാറി, ക്രഷ് യൂണിറ്റുകള്‍ തുടങ്ങിയവയ്ക്ക് നിരോധനമുണ്ടെന്നും കേന്ദ്രം അറിയിച്ചു.
ചില അടിസ്ഥാന സൗകര്യ വികസന പദ്ധതിക്ക് നിയന്ത്രണങ്ങളുണ്ടാകുമെന്നും കെ മുരളീധരന്‍ എംപി ഉയിച്ച 377 സബ് മിഷന് കേന്ദ്ര മന്ത്രി അശ്വനി കുമാര്‍ ചൗബെ മറുപടി നല്‍കി. ഉപഗ്രഹ സര്‍വേയുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കാന്‍ സംസ്ഥാനത്തിന് നിര്‍ദേശമുണ്ടെന്നും സംസ്ഥാനം നല്‍കുന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ബഫര്‍ സോണ്‍ നിശ്ചയിക്കുന്നതെന്നും ചൗബെ മറുപടിയില്‍ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here