വടക്കു പടിഞ്ഞാറന്‍ ദില്ലിയില്‍ല്‍ 54 കാരിയെ കൊന്ന് ശ്മശാനത്തില്‍ സംസ്‌കരിച്ചു. തൊഴിലാളികള്‍ക്ക് മറ്റും പലിശക്ക് പണം നല്‍കുന്ന മീന വര്‍ധവാന്‍ ആണ് കൊല്ലപ്പെട്ടത്. 2023 ജനുവരി 2 മുതല്‍ ഇവരെ വീട്ടില്‍ നിന്നും കാണാവുകയായിരുന്നു. വായ്പയുടെ പേരിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഇവരെ കൊലപ്പെടുത്തി പ്രാദേശിക ശ്മാശനത്തില്‍ സംസ്‌കരിച്ചതായി പൊലീസ് അറിയിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് റെഹാന്‍, മോബിന്‍ ഖാന്‍, നവീന്‍ എന്നീ മൂന്നുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ഉടന്‍ വരാം എന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ മീനയെ കാണാതായതോടെയാണ് കുടുംബം പൊലീസില്‍ പരാതി നല്‍കിയത്. അറിസ്റ്റിലായ പ്രതികളില്‍ മോബിന്‍ ഖാനാണ് ഇവരെ തട്ടിക്കൊണ്ടുപോയത് എന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍ മോബിന്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
ശ്മശാനത്തിന്റെ നടത്തിപ്പുകാരനെയും പൊലീസ് അറസ്റ്റു ചെയ്തു. ശമ്ശാനത്തിലെ രജിസ്റ്ററില്‍ പേര് രേഖപ്പെടുത്താത്തതാണ് പൊലീസിനെ സംശയത്തിലാക്കിയത്. പ്രതികള്‍ 5000 രൂപ കൊടുത്ത് ശ്മശാന നടത്തിപ്പുകാരനെ സ്വാധീനിച്ചതായും പൊലീസ് പറഞ്ഞു. കടം കൊടുത്ത പണം തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് മീന സമ്മര്‍ദ്ദം ചെലുത്താറുണ്ടായിരുന്നു. ഇതാകാം കൊലപാതക കാരണം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here