സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ട്രോണിക്സ് അഖില കേരള റോബോ ചാമ്പ്യന്‍ഷിപ്പ്; മത്സരങ്ങള്‍ ജനുവരി 14ന്

കൊച്ചി മെട്രോയും സിന്റോ റോബോട്ടിക്സും സംയുക്തമായി സംഘടിപ്പിക്കുന്ന അഖില കേരള റോബോ ചാമ്പ്യന്‍ഷിപ്പ് ജനുവരി 14, ശനിയാഴ്ച്ച നടക്കും. രണ്ടാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന മത്സരങ്ങള്‍ രാവിലെ 9.30ന് ആരംഭിക്കും. സ്പേസ് ക്വിസ്, കോഡിംഗ് ഹാക്കത്തോണ്‍, ഹോവര്‍ ക്രാഫ്റ്റ്, റോബോ റേസ് തുടങ്ങിയവയാണ് മത്സര ഇനങ്ങള്‍. ഇടപ്പള്ളി, ചങ്ങമ്പുഴ പാര്‍ക്ക്, ജെഎല്‍എന്‍ സ്റ്റേഡിയം സ്റ്റേഷന്‍, എം ജി റോഡ്, കടവന്ത്ര,മഹാരാജാസ്, വൈറ്റില എന്നീ സ്റ്റേഷനുകളിലാണ് മത്സരങ്ങള്‍. രണ്ട് ലക്ഷം രൂപയാണ് ആകെ സമ്മാനത്തുക.

മത്സരങ്ങളില്‍ പങ്കെടുക്കാനെത്തുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജനുവരി 14ന് മെട്രോയില്‍ സൗജന്യമായി യാത്ര ചെയ്യാം. സൗജന്യ യാത്രയ്ക്കുള്ള ടിക്കറ്റിനായി വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങള്‍ നടക്കുന്ന സ്റ്റേഷനിലുള്ള സംഘാടകരെ സമീപിക്കാം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 50ഓളം സ്‌കൂളുകള്‍ മത്സരങ്ങളില്‍ പങ്കെടുക്കും.

ഉച്ചയ്ക്ക് രണ്ട് മണിക്ക് വൈറ്റില മെട്രോ സ്റ്റേഷനില്‍ നടക്കുന്ന റോബോ വാര്‍ ആണ് മുഖ്യ ആകര്‍ഷണം. വൈകിട്ട് 3.30ന് നടക്കുന്ന സമാപന ചടങ്ങില്‍ ശ്രീ. ഹൈബി ഈഡന്‍ എം പി, ശ്രീമതി ഉമാ തോമസ് എംഎല്‍എ, കൊച്ചി മെട്രോയിലെ ഉന്നത ഉദ്യോഗസ്ഥര്‍, കേരള സ്റ്റാര്‍ട്ട്അപ്പ് മിഷന്‍ ചെയര്‍മാന്‍ ശ്രീ അനൂപ് അമ്പിക, മേക്കര്‍ വില്ലേജ് ചെയര്‍മാന്‍ നിസ്സാമുദ്ദീന്‍ മുഹമ്മദ് എന്നിവര്‍ പങ്കെടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News