എറണാകുളത്ത് ദൃശ്യം മോഡല്‍ കൊല; കൊന്നു കുഴിച്ചുമൂടിയത് ഭാര്യയെ

എറണാകുളത്ത് ദൃശ്യം സിനിമാ മോഡല്‍ കൊലപാതകം.ഒന്നര വര്‍ഷം മുമ്പ് ഭാര്യ രമ്യയെ കൊന്നു കുഴിച്ചുമൂടിയ കേസില്‍ ഭര്‍ത്താവ് പിടിയില്‍.ഞാറയ്ക്കല്‍ സ്വദേശി സജീവനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഒന്നര വര്‍ഷം മുമ്പ് ഭാര്യയെ കാണാനില്ലെന്ന് സജീവന്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിയില്‍ തുടര്‍ നടപടികളെന്തായി എന്നതടക്കം അന്വേഷിക്കുന്നതില്‍ ഇയാള്‍ താല്പര്യം കാട്ടിയിരുന്നില്ല. തുടര്‍ന്ന് ഇയാളെ പൊലീസ് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സിനിമക്കഥയെ വെല്ലുന്ന തരത്തിലെ കൊലപാതകം പുറത്തായത്.

മൊഴിയില്‍ വൈരുദ്ധ്യം തോന്നിയതിനെ തുടര്‍ന്ന് പൊലീസ് സജീവനെ വിശദമായി ചോദ്യം ചെയ്തു. തുടര്‍ന്ന് ഇയാള്‍ ഭാര്യയെ കൊന്ന് കുഴിച്ചുമൂടിയെന്ന് പൊലീസിന് മൊഴി നല്‍കുകയും ചെയ്യുകയായിരുന്നു.

തുടര്‍ന്ന് ഇയാള്‍ മൃതദേഹം കുഴിച്ചിട്ടെന്ന് മൊഴി നല്‍കിയ വീട്ടുമുറ്റത്ത് പൊലീസ് പരിശോധന നടത്തുകയും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുകയും ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News