ആംബുലന്‍സ് ഇല്ല;പൊരിവെയിലത്ത് ഭാര്യയെ ഉന്തുവണ്ടിയില്‍ ആശുപത്രിയിലെത്തിച്ച് വൃദ്ധന്‍

ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് 65 വയസ്സുകാരിയായ ഭാര്യയെ ഉന്തുവണ്ടിയില്‍ ആശുപത്രിയിലെത്തിച്ച് വൃദ്ധന്‍. മധ്യപ്രദേശിലെ റേവ ജില്ലയിലാണ് സംഭവം.

സംഭവുമായി ബന്ധപ്പെട്ട വീഡിയോ ഇതിനകം തന്നെ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ചര്‍ച്ചയായി കഴിഞ്ഞു. ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് പൊരിവെയിലത്ത് ഉന്തുവണ്ടിയില്‍ ഭാര്യയെ കൊണ്ടുപോകുന്ന വൃദ്ധന്റെ കാഴ്ച നൊമ്പരിപ്പിക്കുന്നതാണ്.

നിരവധി പേരാണ് വീഡിയോയ്ക്ക് ചുവടെ പ്രതികരണവുമായി രംഗത്തെത്തിയത്. ഇത്തരത്തിലുള്ള കാഴ്ച വേദനിപ്പിക്കുന്നതാണെന്നും അവിടെ ആരാണ് ഭരിക്കുന്നതെന്നും തുടങ്ങി നിരവധി അഭിപ്രായങ്ങളും ചോദ്യങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News