കശ്മീരില്‍ മഞ്ഞിടിച്ചില്‍; അമ്പരപ്പിക്കുന്ന വീഡിയോ പുറത്ത്

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് മഞ്ഞിടിച്ചിലിന്റെ വീഡിയോയാണ്. മധ്യ കശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയിലെ സോനാമാര്‍ഗ് പ്രദേശത്തെ ബാല്‍ട്ടലിന് സമീപം ഉണ്ടായ മഞ്ഞുവീഴ്ചയുടെ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. മഞ്ഞില്‍ കുളിച്ച് നില്‍ക്കുകയാണ് കശ്മീര്‍ താഴ് വരകള്‍. പല സ്ഥലങ്ങളിലും ഹിമപാതവും മഞ്ഞുവീഴ്ചയുമുണ്ടാകുന്നുണ്ട്.

ജമ്മു കാശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയ്ക്ക് സമീപത്തുള്ള ബാല്‍ട്ടാലില്‍ കഴിഞ്ഞ ദിവസം ഹിമപാതമുണ്ടായിരുന്നു. ഹിമപാതത്തില്‍ ആര്‍ക്കും ഒരു നാശനഷ്ടവും ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഉത്തരേന്ത്യയിലെ കനത്ത മൂടല്‍മഞ്ഞ് കാരണം 23 ട്രെയിനുകളാണ് ഇന്ന് വൈകി ഓടുന്നത്.

അതേസമയം വീണ്ടും ശൈത്യ തരംഗ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് രംഗത്തെത്തി. വടക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ വീണ്ടും ശൈത്യ തരംഗമുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഈ മാസം 15ഓടെ ശൈത്യതരംഗമെത്തുമെന്നാണ് വിലയിരുത്തല്‍.

ഉത്തരേന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ വരുന്ന 24 മണിക്കൂറില്‍ മൂടല്‍മഞ്ഞിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ദില്ലിയില്‍ അതിശൈത്യത്തിനൊപ്പം വായുമലിനീകരണവും രൂക്ഷമായി തുടരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News