യുവതിയുടെ മരണം: അമ്മക്ക് എതിരെ പരാതി നല്‍കി നാട്ടുകാര്‍

തിരുവനന്തപുരം പനയ്‌ക്കോടില്‍ വിവാഹിതയായ യുവതിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയ്ക്കെതിരെ പൊലീസില്‍ പരാതി നല്‍കി നാട്ടുകാര്‍. ഞായറാഴ്ച്ചയാണ് പനയ്ക്കോടിന് സമീപം പാമ്പൂരില്‍ ആശയെന്ന(21) യുവതിയെ വീടിനുള്ളില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ അമ്മയായ സുജയുടെ പീഡനത്തെ തുടര്‍ന്നാണ് മകള്‍ സുജ തീകൊളുത്തി മരിച്ച സംഭവം അന്വേഷിക്കണമെന്നാണ് നാട്ടുകാര്‍ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സുജ മകളെ അമ്മ നിരന്തരം പീഡിപ്പിച്ചിരുന്നെന്നും ഇവരുടെ ശാരീരിക മാനസിക പീഡനം കാരണമാണ് ആശ ആത്മഹത്യ ചെയ്തത് എന്നുംനാട്ടുകാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

സുജയുടെ ആദ്യ വിവാഹത്തിലുള്ള കുട്ടിയാണ് മരണപ്പെട്ട ആശ. രണ്ടാം വിവാഹത്തില്‍ ഇവര്‍ക്ക് മറ്റ് രണ്ട് കുട്ടികളുമുണ്ട്.സുജയുടെ രണ്ടാം വിവാഹത്തില്‍ കുട്ടികളുണ്ടായപ്പോള്‍ അവരെ നോക്കിയിരുന്നത് ആശയായിരുന്നു.

എന്നാല്‍ രണ്ടാം വിവാഹശേഷം ആശയോട് അമ്മ സ്‌നേഹത്തില്‍ പെരുമാറുകയോ സംസാരിക്കുകയോ ചെയ്തിരുന്നില്ല. സംഭവം നടന്ന ദിവസം രാവിലെയും ആശയെ അമ്മ മര്‍ദ്ദിച്ചതായി സഹോദരന്‍ പറയുന്നു. തൊഴിലുറപ്പ് സ്ഥലത്ത് വച്ച് പോലും ആശയെ സുജ മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നും നാട്ടുകാര്‍ പരാതിയില്‍ പറയുന്നു.

ആശയ്ക്ക് മാനസികരോഗമുണ്ടെന്ന് പറഞ്ഞ് കേസ് ആത്മഹത്യയാക്കി മാറ്റാനും സുജ ശ്രമിച്ചതായും നാട്ടുകാര്‍ ആരോപിക്കുന്നു. ആശയുടേത് ആത്മഹത്യയെന്ന രീതിയിലേക്ക് മാത്രം പോലീസ് അന്വേഷണം ചുരുങ്ങരുതെന്നും അമ്മയായ സുജയ്ക്ക് മരണത്തിലുള്ള പങ്ക് അന്വേഷിക്കണമെന്നും നാട്ടുകാര്‍ പോലീസിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News