രുചിയൂറും സിംഗപ്പൂര്‍ ഫ്രൈഡ് ന്യൂഡില്‍സ്

പേര് കേള്‍ക്കുമ്പോള്‍ തന്നെ കഴിക്കാന്‍ തോന്നുന്ന ഒരു കിടിലന്‍ വിഭവമാണ് സിംഗപ്പൂര്‍ ഫ്രൈഡ് ന്യൂഡില്‍സ്. വളരെ എളുപ്പം തയാറാക്കാവുന്ന ഒരു വിഭവമാണിത്. വളരെ കുറഞ്ഞ സമയംകൊണ്ട് തയാറാക്കാം സിംഗപ്പൂര്‍ ഫ്രൈഡ് ന്യൂഡില്‍സ്.

ആവശ്യമായ സാധനങ്ങള്‍

റൈസ് ന്യൂഡില്‍സ് -100 ഗ്രാം

ചെമ്മീന്‍- 100 ഗ്രാം
ഉള്ളി ചെറുതായി അരിഞ്ഞത് -3 ടീസ്പൂണ്‍

മുട്ട- 1

പാചക എണ്ണ- 4 ടീസ്പൂണ്‍

കറി പൗഡര്‍-3 ടീസ്പൂണ്‍

പഞ്ചസാര-1 ടീസ്പൂണ്‍

ചെറുതായി അരിഞ്ഞ ചിക്കന്‍ കഷ്ണങ്ങള്‍-1/4 കപ്പ്

കാപ്‌സിക്കം ചെറുതായി അരിഞ്ഞത്- 3 ടീസ്പൂണ്‍

കോണ്‍ ഫ്‌ലോര്‍- 1/4 ടീസ്പൂണ്‍

ഒയെസ്റ്റര്‍ സോസ് – 1/2 ടീസ്പൂണ്‍

സോയ സോസ് -3/4 ടീസ്പൂണ്‍

വെളളം -100 എംഎല്‍

തയാറാക്കുന്ന വിധം

ന്യൂഡില്‍സ് ഇളം ചൂട് വെളളത്തില്‍ 10 മുതല്‍ 20 മിനിറ്റ് വരെ വേവിച്ച ശേഷം പിന്നീട് ഡ്രൈ ആവുന്നതിനു പരന്ന പാത്രത്തിലിട്ടു വെക്കുക. അടുത്തതായി ചിക്കന്‍ കഷ്ണങ്ങള്‍ കോണ്‍ഫ്‌ലോറില്‍ കുഴച്ചെടുക്കണം. ഒയെസ്റ്റര്‍ സോസ്, കറി പൗഡര്‍, സോയ സോസ് , വെളളം , പഞ്ചസാര എന്നിവ ഒരു ബൗളിലെടുത്ത് മിക്‌സ് ചെയ്യണം .

അതിന് ശേഷം പാന്‍ ചൂടാക്കി ഉള്ളി, കാപ്‌സിക്കം, വെളുത്തുളളി എന്നിവ വഴറ്റി അതിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന ചിക്കന്‍ കഷ്ണങ്ങളും ചെമ്മീനും ചേര്‍ത്ത് നിറം മാറുന്നവരെ ചെറു തീയില്‍ വഴറ്റണം. പിന്നീട് ന്യൂഡില്‍സ് കൂടി ഇട്ടതിനു ശേഷം വീണ്ടും ഇളക്കിയെടുക്കാം.

മറ്റൊരു പാനില്‍ എണ്ണയൊഴിച്ച് മുട്ട വറുത്തുകോരിയതും തയ്യാറാക്കിവെച്ചിരിക്കുന്ന സോസ് മിശ്രിതവും നൂഡില്‍സില്‍ ചേര്‍ത്തു ഇളക്കിയെടുക്കണം. സ്പ്രീങ് ഓണിയന്‍ ഉപയോഗിച്ച് അലങ്കരിക്കാം . സിംഗപൂര്‍ ഫ്രൈഡ് ന്യൂഡില്‍സ് റെഡി

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News