പ്രതാപനെതിരെ ആഞ്ഞടിച്ച് സുധാകരന്‍

ടി എന്‍ പ്രതാപനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍ രംഗത്ത്. കെപിസിസി എക്സിക്യൂട്ടീവിലായിരുന്നു പ്രതാപനെതിരെ അതിരൂക്ഷ വിമര്‍ശനം. ഇനി സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് പറയാന്‍ നേതാക്കള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ എവിടെ മല്‍സരിക്കുമെന്ന് പറയുന്നതും പകരക്കാരനെ കണ്ടെത്തുന്നതും നോക്കി നില്‍ക്കില്ലെന്ന് കെ സുധാകരന്‍ പ്രതികരിച്ചു.

പരസ്യ പ്രസ്താവനകള്‍ക്ക് കടിഞ്ഞാണ്‍ വേണമെന്നും ആരും സ്വയം സ്ഥാനാര്‍ഥികള്‍ ആവുന്നത് അംഗീകരിക്കാന്‍ ആവില്ലെന്നും കെപിസിസി എക്സിക്യൂട്ടീവില്‍ വിമര്‍ശനമുയര്‍ന്നു. സംഘടനാ ചട്ടക്കൂട് എല്ലാവര്‍ക്കും ബാധകമാണെന്നും ആര് എവിടെ മത്സരിക്കണമെന്നത് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത് സ്വന്തം നിലയില്‍ തീരുമാനം പ്രഖ്യാപിച്ചാല്‍ പാര്‍ട്ടി സംവിധാനം എന്തിനെന്നും അംഗങ്ങള്‍ യോഗത്തില്‍ പറഞ്ഞു.

അതേസമയം, നിയമസഭ തെരഞ്ഞെടുപ്പ് ചര്‍ച്ച ഇപ്പോള്‍ വേണ്ടെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എകെ ആന്റണി യോഗത്തില്‍ പറഞ്ഞു. നേതാക്കള്‍ മറ്റ് തെരഞ്ഞെടുപ്പുകളെ ആലോചിക്കേണ്ട. പാര്‍ട്ടിയില്‍ ഏക സ്വരവും ഏക പ്രവര്‍ത്തന ശൈലിയുമാണ് വേണ്ടതെന്നും സ്വന്തം നിലയില്‍ തീരുമാനം പ്രഖ്യാപിക്കുന്നത് പാര്‍ട്ടിക്ക് ഗുണകരമല്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലേക്ക് മത്സരിക്കാനുള്ള ആഗ്രഹം നിലവില്‍ എംപിമാരായ ശശി തരൂരും ടിഎന്‍ പ്രതാപനും പറഞ്ഞത് പാര്‍ട്ടിക്കുള്ളില്‍ വലിയ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് എകെ ആന്റണിയുടെ പ്രതികരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News