പ്രധാനമന്ത്രിയുടെ റോഡ്ഷോയ്ക്കിടെ സുരക്ഷാ വീഴ്ച; ദൃശ്യങ്ങള്‍ പുറത്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ്ഷോയ്ക്കിടെ സുരക്ഷാ വീഴ്ച. കര്‍ണാടകയിലെ ഹുബ്ബളിയില്‍ നടന്ന റോഡ്‌ഷോയിലാണ് സുരക്ഷാ വീഴ്ച ഉണ്ടായത്. വിമാനത്താവളത്തില്‍ നിന്ന് നാഷണല്‍ യൂത്ത് ഫെസ്റ്റിവല്‍ നടക്കുന്ന വേദിയിലേക്കുള്ള യാത്രയ്ക്കിടെ സുരക്ഷാ വേലി മറികടന്ന് തൊട്ടടുത്തെത്തിയ യുവാവ് പ്രധാനമന്ത്രിയെ ഹാരമണിയിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഒരു യുവാവ് മാലയുമായി മോദി സഞ്ചരിച്ച വാഹനത്തിനരികിലേക്ക് ഓടിവന്നെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ടതോടെ ഇയാള്‍ക്ക് മോദിക്ക് മാലയിടാനായില്ല. തുടര്‍ന്ന് ഇയാളുടെ കയ്യില്‍ നിന്ന് പ്രധാനമന്ത്രി മാല വാങ്ങുകയും വാഹനത്തിന് മുകളിലേക്ക് എറിയുകയും ചെയ്തു.

ഹുബ്ബളിയിലെ റെയില്‍വേ സ്പോര്‍ട്സ് ഗ്രൗണ്ടില്‍ നടക്കുന്ന നാഷണല്‍ യൂത്ത് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യാനെത്തിയതാണ് പ്രധാനമന്ത്രി. യുവാവ് ഓടി വരുന്നതിന്റെയും മോദിയെ മാലയണിയിക്കാന്‍ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഇയാളെ സുരക്ഷാ ജീവനക്കാരന്‍ പിടിച്ചുമാറ്റുന്നതും വീഡിയോയില്‍ ദൃശ്യമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News