കടുവ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ വയനാട്ടിലെ തൊണ്ടർന്നാട്, തവിഞ്ഞാൽ പഞ്ചായത്തുകളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. മേഖലയിലുള്ള കടുവയെ പിടികൂടാനുള്ള ശ്രമങ്ങൾ നനടക്കുന്നതിനാലാണ് അവധി അനുവദിച്ചിട്ടുള്ളത്.
എന്നാൽ വാളാട് പുതുശ്ശേരിയില്‍ കടുവയുടെ ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു. കര്‍ഷകനായ പള്ളിപ്പുറത്ത് സാലു ആണ് മരിച്ചത്.
മാനന്തവാടി ഫോറസ്റ്റ് റെയ്ഞ്ചിലെ മക്കിയാട് സ്റ്റേഷന്‍ പരിധിയിലെ ജനവാസ മേഖലയിലിറങ്ങിയ കടുവ സാലുവിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പക്കുകയായിരുന്നു.
തൊഴിലുറപ്പ് ജോലിയിലേര്‍പ്പെട്ടിരുന്ന സ്ത്രീകളാണ് കടുവയെ ആദ്യം കണ്ടത്. വിവരമറിഞ്ഞെത്തിയ വനപാലകര്‍ തിരച്ചില്‍ തുടരുന്നതിനിടെയാണ് കടുവ സാലുവിനെ ആക്രമിച്ചത്.
അതേസമയം, ആക്രമണം നടത്തിയ കടുവയെ പിടികൂടാന്‍ വനം വകുപ്പ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആവശ്യപ്പെട്ടു. കൂട് വച്ചോ മയക്കുവെടി വച്ചോ പിടികൂടാനാണ് ഉത്തരവ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here