ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടെ നൂറ്റാണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കളിപ്പാട്ടം മുതല്‍ വിനോദ സഞ്ചാരം വരെ, പ്രതിരോധം മുതല്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യവരെ ഇന്ത്യ ലോകത്ത് വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണ് ഇന്ത്യ. അഞ്ചാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേക്ക് എത്തുകയാണ് ഇനിയുള്ള ലക്ഷ്യം. സാമ്പത്തിക മേഖലയിലെ കുതിപ്പ് യുവാക്കള്‍ക്ക് വലിയ അവസരങ്ങള്‍ നല്‍കുമെന്നുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കര്‍ണാടകത്തിലെ ഹൂബ്ളിയില്‍ ദേശീയ യുവജനോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മോദി.
ആഗോള തലത്തില്‍ ഇന്ത്യന്‍ കാര്‍ഷിക മേഖല കരുത്താര്‍ജ്ജുക്കുകയാണെന്നും കാര്‍ഷിക മേഖലയില്‍ പുതിയ വിപ്ളവം വരാന്‍ പോവുകയാണെന്നും നരേന്ദ്ര മോദി അവകാശപ്പെട്ടു.
കഴിഞ്ഞ ഒമ്പത് വര്‍ഷത്തോളം നീണ്ട എന്‍.ഡി.എ ഭരണകാലം വികസനത്തിന്‍റെ ശക്തമായ അടിത്തറയാണ് രാജ്യത്തുണ്ടാക്കിയത്. കുതിച്ചുയരാനുള്ള റണ്‍വേ തയ്യാറായിക്കഴിഞ്ഞു. പറന്നുയരാന്‍ യുവാക്കള്‍ തയ്യാറകണമെന്നും ഈ നൂറ്റാണ്ട് ഇന്ത്യയിലെ യുവാക്കളുടെ നൂറ്റാണ്ടാണെന്നും മോദി പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration