ഈരാറ്റുപേട്ട – വാഗമൺ റോഡ് നവീകരണ പ്രവൃത്തിയിൽ വീഴ്ച്ചവരുത്തിയ കരാറുകാരൻ്റെ ലൈസൻസ് റദ്ദാക്കി പൊതുമരാമത്ത് വകുപ്പ്.ഡീൻസ് കൺസ്ട്രക്ഷൻസിൻ്റെ എ ക്ലാസ് ലൈസൻസാണ് വീഴ്ച്ച വരുത്തിയതിനെ തുടർന്ന് സൂപ്രണ്ടിംഗ് എഞ്ചിനിയർ റദ്ദാക്കിയത്.നേരത്തെ കരാറുകാരനെ റിസ്ക് ആൻഡ് കോസ്റ്റിൽ ടെർമിനേറ്റ് ചെയ്തിരുന്നു.പൊതുമരാമത്ത് മാന്വൽ പ്രകാരമുളള തുടർ നടപടികളാണ് ഇപ്പോൾ കരാറുകാരനെതിരെ സ്വീകരിച്ചത്.
2021 മേയ് മാസത്തിൽ ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഈരാറ്റുപേട്ട- വാഗമണ്‍ റോഡ് നവീകരണ പ്രവൃത്തി നടത്തുന്നതിന് നിരന്തര ശ്രമങ്ങൾ നടത്തി. 19.90 കോടി രൂപ റോഡ് നവീകരണത്തിനായി അനുവദിച്ചു. തുടർന്ന് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പ്രവൃത്തി ആരംഭിച്ചു. എന്നാൽ നാളിതുവരെ 6 കിലോമീറ്റർ ബിഎം പ്രവൃത്തി മാത്രമേ പൂർത്തീകരിച്ചിട്ടുള്ളു.
പ്രവൃത്തി മുന്നോട്ട് കൊണ്ടുപോകുന്നതിൽ വീഴ്ചവരുത്തിയ കരാറുകാരെ ‘റിസ്‌ക് ആൻഡ് കോസ്റ്റ് വ്യവസ്ഥ പ്രകാരം കരാർ റദ്ദാക്കുവാനും കരാറുകാരന്റെ നഷ്ടോത്തരവാദിത്തത്തിൽ പ്രവൃത്തി പുനക്രമീകരിച്ച് സമയബന്ധിതമായി പൂർത്തീകരിക്കാനും നേരത്തെ തീരുമാനിച്ചിരുന്നു.ഇതിന് വീഴ്ച്ച വരുത്തിയതോടെയാണ് ലൈസൻസ് റദ്ദ് ചെയ്തത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here