കാസർകോട് മെഡിക്കൽ കോളജ് ആശുപത്രി മാർച്ച് മാസത്തോടെ പ്രവർത്തനസജ്ജമാക്കും; മന്ത്രി വീണാ ജോർജ്

കാസർകോട് കാഞ്ഞങ്ങാട്ടെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി മാർച്ച് മാസത്തോടെ പ്രവർത്തനസജ്ജമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ടാറ്റ ട്രസ്റ്റ് ഗവൺമെൻറ് കോവിഡ് ആശുപത്രി നിലനിൽക്കുന്ന സ്ഥലത്ത് സ്പെഷ്യലിറ്റി ആശുപത്രി സ്ഥാപിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്നും വീണാ ജോർജ്ജ് പറഞ്ഞു.

കാഞ്ഞങ്ങാട് മിനിസിവിൽ സ്റ്റേഷനിൽ മന്ത്രി വീണാ ജോർജ്ജിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ജില്ലയിലെ ആരോഗ്യ മേഖലയുടെ പ്രവർത്തനങ്ങളും പദ്ധതികളും അവലോകനം ചെയ്തു. വിവിധ ആരോഗ്യ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ, കെട്ടിട നിർമ്മാണ പുരോഗതി, ജീവനക്കാരുടെ ക്ഷാമം തുടങ്ങിയവയെല്ലാം യോഗത്തിൽ വിലയിരുത്തി. അമ്മയും കുഞ്ഞും ആശുപത്രി മാർച്ച് മാസത്തോടെ പ്രവർത്തന സജ്ജമാക്കും. കാസർകോട് ഗവ. മെഡിക്കൽ കോളേജ് നിർമാണം പൂർത്തീകരിച്ച് കിടത്തി ചികിത്സക്കുള്ള സൗകര്യമൊരുക്കും.ടാറ്റ ട്രസ്റ്റ് ഗവണ്‍മെന്റ് കോവിഡ് ആശുപത്രി സ്‌പെഷ്യലിറ്റി ആശുപത്രിയാക്കി മാറ്റുന്നതിന് അടിയന്തര നടപടി സ്വീകരിക്കും.

എൻഡോസൾഫാൻ ദുരിതബാധിതമായ 11 പഞ്ചായത്തുകളിൽ വർഷത്തിൽ നാലു തവണ പരിശോധയ്ക്ക് സംവിധാനമുള്ള പ്രത്യേക ന്യൂറോ ക്ലിനിക്കുകൾ നടത്തും. എം എൽ എ മാരും ജനപ്രതിനിധികളും വിവിധ വകുപ്പിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration