പരമ്പര സ്വന്തമാക്കി ഇന്ത്യ; 4 വിക്കറ്റ് ജയം

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 4 വിക്കറ്റ് വിജയം. ശ്രീലങ്ക ഉയർത്തിയ 216 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 43. 2 ഓവറിൽ 4 വിക്കറ്റുകൾ ബാക്കി നില്‍ക്കെയാണ് വിജയം സ്വന്തമാക്കിയത്.ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 39.4 ഓവറില്‍ 215 റണ്‍സിന് പുറത്താവുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ഇന്ത്യ സ്വന്തമാക്കി.

അനായാസം ഇന്ത്യ വിജയത്തിലേക്ക് നീങ്ങുമെന്നിരിക്കെ 86 റൺസിനിടയിൽ രോഹിത് ശര്‍മ (17), ശുഭ്മാന്‍ ഗില്‍ (21), വിരാട് കോഹ്ലി (4), ശ്രേയസ് അയ്യര്‍ (28) എന്നിവര്‍ തുടങ്ങി മുൻനിര താരങ്ങളുടെ വിക്കറ്റ് നഷ്ടമായിരുന്നു.പുറത്താകാതെ 64 റണ്‍സെടുത്ത കെ എല്‍ രാഹുലിന്റെ പ്രകടനമാണ് ഇന്ത്യയെ വിജയ തീരത്തെത്തിച്ചത്. 36 റൺസ് നേടിയ ഹാര്‍ദിക് പാണ്ഡ്യയുടെ ഇന്നിംഗ്സും വിജയത്തിൽ നിർണ്ണായകമായി.

നേരെത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്കയെ ഇന്ത്യയുടെ ബൗളർമാർ 215 റണ്‍സിന് ചുരുട്ടിക്കെട്ടുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News