പക്ഷിപ്പനി: ചാത്തമംഗലത്ത് മൂന്ന് സ്കൂളുകൾക്ക് നാളെ അവധി

ചാത്തമംഗലത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതിനാല്‍ നാളെ (വെള്ളിയാഴ്ച്ച) പ്രദേശത്തെ മൂന്ന് സ്‌കൂളുകള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ദയാപുരം റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, ആര്‍ ഇ സി ഗവണ്‍മെൻ്റ് വി എച്ച് എസ് എസ്, ആര്‍ ഇ സി ഗവണ്‍മെൻ്റ് എച്ച് എസ് എസ് എന്നീ സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.

ഭോപ്പാലിലെ അതീവ സുരക്ഷാ ലാബില്‍ നടത്തിയ പരിശോധനയിലാണ് ചാത്തമംഗലം പഞ്ചായത്തിലെ കോഴി ഫാമില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത്. കോഴികള്‍ രോഗം വന്ന് ചാകുന്നത് അധികരിച്ചപ്പോള്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചത്. രോഗം ബാധിച്ച് 1800 കോഴികള്‍ ഇതിനോടകം ചത്തിട്ടുണ്ട്. അയ്യായിരത്തിലധികം കോഴികളാണ് ഫാമിലുള്ളത്. പ്രതിരോധ നടപടികളുടെ ഭാഗമായി മുഴുവന്‍ കോഴികളെയും കൊന്നൊടുക്കേണ്ടി വരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News