ഇന്ത്യൻ നിർമിത രണ്ടു ചുമ സിറപ്പുകൾ ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ഇന്ത്യയിലെ മാരിയോൺ ബയോടെക് നിർമിക്കുന്ന ചുമയ്ക്കുള്ള രണ്ടു സിറപ്പുകൾ കുട്ടികൾക്ക് നൽകരുതെന്ന് ലോകാരോഗ്യ സംഘന. ഈ സിറപ്പുകൾ കഴിച്ച് ഉസ്ബെസ്‌ക്കിസ്ഥാനിൽ 19 മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘനയുടെ നിർദേശം.

ഉസ്ബെക്കിസ്ഥാന്റെ ആരോഗ്യ മന്ത്രാലയം നടത്തിയ വിശകലനത്തിൽ, സിറപ്പുകളായ ആംബ്രോണോൾ, DOK-1 മാക്സ് എന്നിവയിൽ എഥിലീൻ ഗ്ലൈക്കോൾ എന്ന വിഷ പദാർത്ഥം അടങ്ങിയതായി കണ്ടെത്തി. സിറപ്പുകൾ കുട്ടികൾക്ക് സ്റ്റാൻഡേർഡിനേക്കാൾ ഉയർന്ന അളവിൽ നൽകിയിരുന്നു. ഒന്നുകിൽ അവരുടെ മാതാപിതാക്കൾ അത് ജലദോഷത്തിനുള്ള പ്രതിവിധിയായി തെറ്റിദ്ധരിച്ചു, അല്ലെങ്കിൽ ഫാർമസിസ്റ്റുകളുടെ ഉപദേശം അനുസരിച്ചെന്നാണ് വിശകലനത്തിൽ വ്യക്തമായത്.

ഉൽപ്പന്നങ്ങളുടെ സുരക്ഷയും ഗുണനിലവാരവും സംബന്ധിച്ച് മാരിയോൺ ലോകാരോഗ്യ സംഘടനയ്ക്ക് ഗ്യാരണ്ടി നൽകിയിട്ടില്ല. ഉസ്ബെസ്ക്കിസ്ഥാനിലെ മരണങ്ങൾക്കു പിന്നാലെ കമ്പനിയുടെ നിർമാണ പ്രവർത്തനം കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർത്തലാക്കിയിരുന്നു. അടുത്തിടെയുള്ള റിപ്പോർട്ടുകൾ അനുസരിച്ച്, ഉത്തർപ്രദേശ് സർക്കാർ മാരിയോൺ കമ്പനിയുടെ പ്രൊഡക്ഷൻ ലൈസൻസ് സസ്പെൻഡ് ചെയ്തിട്ടുണ്ട്.

ചുമ-സിറപ്പുമായി ബന്ധപ്പെട്ട 19 കുട്ടികളുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച ഉസ്ബെക്ക് സ്റ്റേറ്റ് സെക്യൂരിറ്റി സർവീസ് നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News