ലക്ഷദ്വീപ് ബിജെപിയിൽ ചേരിപ്പോര്; സ്ഥാപക അധ്യക്ഷൻ മുത്തുക്കോയക്ക് സസ്പെൻഷൻ

സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഫോട്ടോയുടെ പേരിൽ ലക്ഷദ്വീപ് ബിജെപിയിൽ പൊട്ടിത്തെറി. ബിജെപി ലക്ഷദ്വീപ് സ്ഥാപക പ്രസിഡൻ്റ് കെപി മുത്തുക്കോയയെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു. നിലവിലെ ലക്ഷദ്വീപ് സംസ്ഥാന വൈസ് പ്രസിഡന്റും സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗവുമാണ് മുത്തുക്കോയ.

സോഷ്യൽ മീഡിയകളിലെ അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി രണ്ട് മാസത്തേക്കാണ് പുറത്താക്കൽ. സംസ്ഥാനനേതാക്കളുടെ ചിത്രങ്ങൾ അനാവശ്യ കമൻ്റുകൾ ചേർത്ത് സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്തതാണ് അച്ചടക്കനടപടിക്ക് കാരണം എന്നാണ് സംസ്ഥാന കമ്മിറ്റിയുടെ വിശദീകരണം.

സംസ്ഥാന പ്രസിഡന്റ് കെഎന്‍ കാസിംകോയ കല്‍പേനി ദ്വീപ് സന്ദർശിച്ചപ്പോൾ മുത്തുക്കോയ എടുത്ത ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പാര്‍ട്ടിക്ക് അപകീര്‍ത്തി ഉണ്ടാക്കും വിധം ഷെയർ ചെയ്തതാണ് കാരണം. സമ്മതമില്ലാതെയാണ് കാസിംകോയയുടെ ഫോട്ടോ എടുത്തതെന്നും ഇത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന് വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാന അധ്യക്ഷൻ്റെയും പാര്‍ടിയുടെയും പ്രതിച്ഛായപൊതുസമൂഹത്തിന് മുന്നില്‍ തകര്‍ക്കാനും ലക്ഷദ്വീപിലെ ബിജെപിയുടേയും വളര്‍ച്ചയെ തടസ്സപ്പെടുത്താനുമാണ് മുത്തുക്കോയയുടെ ഉദ്ദേശമെന്നും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.

മുത്തുക്കോയ താന്‍ വഹിക്കുന്ന സ്ഥാനങ്ങളുടെ അന്തസ്സ് കാത്തുസൂക്ഷിക്കാതെ സാധാരണക്കാരനെപ്പോലെ പെരുമാറി. പാര്‍ടിക്ക് ചേരാത്ത തരത്തിലൂള്ള പോസ്റ്റുകള്‍ പങ്കുവെക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും അദ്ദേഹം ഇത് തുടരുകയാണെന്നും സസ്​പെൻഷൻ ഉത്തരവിൽ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration