Kairali News Exclusive…ബി എസ് എന്‍ എല്‍ എന്‍ജിനീയേഴ്സ് സഹകരണ സംഘം തട്ടിപ്പിലെ മുഖ്യ പ്രതി എ ആര്‍ രാജീവിന് കോടികളുടെ സ്വത്തുക്കള്‍

ബി എസ് എന്‍ എല്‍ എന്‍ജിനീയേഴ്സ് സഹകരണ സംഘം തട്ടിപ്പിലെ മുഖ്യ പ്രതി എ ആര്‍ രാജീവിന് കോടികളുടെ സ്വത്തുക്കള്‍. തലസ്ഥാന നഗരത്തില്‍ മാത്രം സ്വന്തം പേരിലും ബിനാമി പേരിലുമായി ഉള്ളത് 12 ഓളം വീടുകള്‍. സംഘം തട്ടിപ്പിന്റെ വ്യാപ്തി ഇതിനകം 162 കോടി കവിഞ്ഞു.

ബി എസ് എന്‍ എല്‍ എന്‍ജിനീയേഴ്സ് സഹകരണ സംഘത്തിന്റെ പ്രസിഡന്റ് എ.ആര്‍ രാജീവ് നിലവില്‍ ഒളിവിലാണ്. സംഘത്തിലെ തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്ത് വരുന്നത് വരെ രാജീവ് പേട്ടയിലെ ഈ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. തുടര്‍ന്നാണ് രാജീവിന്റെ സ്വത്ത് വിവരം സംബന്ധിച്ച് കൈരളി ന്യൂസ് അന്വേഷിച്ചത്.

തലസ്ഥാന നഗരത്തില്‍ മാത്രം രാജീവിന് സ്വന്തം പേരിലും ബിനാമി പേരിലുമായി ഉള്ളത് 12 ഓളം വീടുകളും കടകളുമാണ്. 9 കെട്ടിടങ്ങളാണ് രാജീവിന്റെ പേരിലുള്ളത്, മറ്റ് വീടുകള്‍ ഭാര്യയുടെ പേരിലും. കൂടാതെ കമലേശ്വരത്ത് സ്വന്തം പേരിലുണ്ടായിരുന്ന വീട് പൊളിച്ച് ആ സ്ഥലം ആര്‍ എസ് എസിന്റെ ശാഖ് പ്രവര്‍ത്തനത്തിന് വേണ്ടിയും നല്‍കിയിട്ടുണ്ട്.

രാജീവിന്റെ നേതൃത്വത്തില്‍ എന്‍ജിനീയേഴ്സ് സഹകരണ സംഘത്തിന്‍ നടന്ന തട്ടിപ്പിന്റെ വ്യാപ്തിയും ഓരോ ദിവസം കഴിയും തോറും കൂടുകയാണ്. ഏറ്റവും ഒടുവിലത്തെ വിവര പ്രകാരം 1145 നിക്ഷേപകരാണ് അവരുടെ വിവരങ്ങള്‍ നല്‍കിയത്. ഇതില്‍ 162 കോടിയുടെ തട്ടിപ്പ് ഇതിനകം കണ്ടെത്തി. രാജീവിന്റെയടക്കം സ്വത്തുകള്‍ കണ്ടുകെട്ടുന്ന നടപടിയും സഹകരണ രജിസ്ട്രാറുടെ നേതൃത്വത്തില്‍ ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News