ഗവര്‍ണര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് ചോദ്യം ചെയ്ത്, സര്‍വ്വകലാശാലാ വി സിമാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നു. പുറത്താക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ വിശദീകരിക്കണമെന്നാവശ്യപ്പെട്ടുള്ള ഗവര്‍ണറുടെ നോട്ടീസ് നിയമ വിരുദ്ധമാണെന്നാണ് ഹര്‍ജിയിലെ വാദം. ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകുംവരെ വിസിമാര്‍ക്ക് പദവിയില്‍ തുടരാം.
ക്രിസ്തുമസ് അവധിക്ക് മുമ്പ് ഹര്‍ജിയില്‍ കോടതി പ്രാഥമിക വാദം കേട്ടിരുന്നു. വി സി മാരുടെ ഹിയറിങ് സംബന്ധിച്ച വിവരങ്ങള്‍ ഗവര്‍ണര്‍ ഇന്ന് കോടതിയെ അറിയിക്കും. ഹിയറിങ് നടത്താന്‍ ചാന്‍സലര്‍ക്ക് തടസ്സമില്ലെന്ന് അറിയിച്ച കോടതി ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകുംവരെ വി സിമാര്‍ക്ക് പദവിയില്‍ തുടരാമെന്നും വ്യക്തമാക്കിയിരുന്നു. എട്ട് വി സിമാരുടെ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബഞ്ചാണ് വി സി മാരുടെ ഹര്‍ജി പരിഗണിക്കുന്നത്
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here