കോഴിക്കോട്ടെത്തിയ ശശി തരൂര്‍ വിവിധ മുസ്ലീം മത സംഘടനാ നേതാക്കളെ ഇന്ന് കാണും. സമസ്ത നേതൃത്വവുമായി രാവിലെ 9:30 നാണ് കൂടിക്കാഴ്ച്ച. അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളും മുതിര്‍ന്ന സമസ്ത ഭാരവാഹികളും ചര്‍ച്ചയില്‍ പങ്കെടുക്കും. മുജാഹിദ് നേതാക്കളേയും തരൂര്‍ കാണുന്നുണ്ട്. മതസംഘടനാ നേതാക്കളുടെ ക്ഷണപ്രകാരമാണ് കൂടിക്കാഴ്ച എന്നാണ് തരൂരിന്റെ വാദം.
വൈകിട്ട് കുറ്റിച്ചിറ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി സംഘടിപ്പിക്കുന്ന ഇ.വി ഉസ്മാന്‍ കോയ അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടനവും തരൂര്‍ നിര്‍വഹിക്കും. മതേതരത്വം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തിലാണ് പ്രഭാഷണം. ഇതേ വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച സെമിനാര്‍, മുമ്പ് കോണ്‍ഗ്രസ് നേതൃത്യം ഇടപെട്ട് വിലക്കിയിരുന്നു. ശശി തരൂരിന്റെ കഴിഞ്ഞ മലബാര്‍ പര്യടനത്തില്‍ ഇത് വലിയ വിവാദമാവുകയും ചെയ്തു.
അതേസമയം കേരളം എന്റെ കര്‍മ്മഭൂമിയാണെന്നും ക്ഷണിക്കുന്ന പരിപാടികളില്‍ പങ്കെടുക്കുകയാണ് ചെയ്യുന്നതെന്നും ശശി തരൂര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. താന്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിട്ടില്ല ആരാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതെന്നും തരൂര്‍ ചോദിച്ചു. തെരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ട്. പ്രവര്‍ത്തിക്കാന്‍ തയ്യാറാവുകയാണ് ചെയ്യേണ്ടത്.
അടുത്ത തെരഞ്ഞെടുപ്പില്‍ പഴയതുപോലെ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാന്‍ കഴിയില്ല. പ്രതിപക്ഷം ഒന്നിച്ച് നിന്നാല്‍ സീറ്റുകളുടെ എണ്ണത്തില്‍ മുന്നിലെത്താമെന്നും ശശി തരൂര്‍ പറഞ്ഞു.പര്യടനമല്ല ഇപ്പോള്‍ നടത്തുന്നതെന്നും ക്ഷണിക്കുന്ന പരിപാടികളില്‍ പങ്കെടുക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഭാരത് ജോഡോ യാത്ര വിജയമാണെന്നും ശശി തരൂര്‍ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here