മകരവിളക്ക്; ശബരിമലയില്‍ ദര്‍ശനത്തിനായി ഇന്നും നാളെയും സ്‌പോട്ട് ബുക്കിംഗ് ഇല്ല

മകരവിളക്കിന്റെ ഭാഗമായി ഇന്നും, നാളെയും ദര്‍ശനം നടത്താന്‍ ബുക്ക് ചെയ്യണം, സ്‌പോര്‍ട്ട് ബുക്കിങ്ങില്ല. തിരക്ക് കണക്കിലെടുത്താണ് രണ്ട് ദിവസത്തേക്ക് സ്‌പോട്ട് ബുക്കിംഗ് ഇല്ലാത്തതെന്ന് പൊലീസ് അറിയിച്ചു. മകരവിളക്ക് ദര്‍ശിക്കാന്‍ ശബരിമലയിലേക്ക് തീര്‍ത്ഥാടക പ്രവാഹമാണ്.

മകരവിളക്ക് ദര്‍ശനത്തിനു ശേഷം തിരിച്ചിറങ്ങുന്ന ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. മൂന്നിലധികം പുറത്തേക്കുള്ള വഴികളാണ് കണ്ടെത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടകരില്‍ ഭൂരിഭാഗവും മകരവിളക്ക് ദര്‍ശിക്കാനായി പര്‍ണ്ണശാലകള്‍ കെട്ടി സന്നിധാനത്തും പരിസര പ്രദേശങ്ങളിലും തമ്പടിക്കുകയാണ്. തിരക്ക് കണക്കിലെടുത്ത് ഇന്നും, നാളെയും സ്‌പോട്ട് ബുക്കിംഗ് ഉണ്ടായിരിക്കില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. സന്നിധാനത്ത് അരവണ വിതരണവും സാധാരണ നിലയില്‍ എത്തിയിട്ടുണ്ട്.

അതേസമയം ശബരിമല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ചുണ്ടാകുന്ന ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ വിലയിരുത്താന്‍ എ.ഡി.എം. പി.വിഷ്ണുരാജിന്റെ നേതൃത്വത്തില്‍ പോലീസ്, റവന്യൂ, ദേവസ്വം ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധന നടത്തിയിരുന്നു.

നാളെ ഉച്ചയ്ക്ക് 12 ന് ശേഷം ഭക്തരെ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് കയറ്റി വിടില്ല. മകരവിളക്ക് ദര്‍ശിക്കുന്നതിനായി പമ്പയില്‍ നില
യുറപ്പിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ക്കു സന്നിധാനത്ത് ഇന്നലെ തുടക്കമായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News