മംഗളൂരുവില്‍ കഞ്ചാവ് കേസില്‍ മലയാളി ഡോക്ടര്‍ ഉള്‍പ്പെടെ 9 പേര്‍ അറസ്റ്റില്‍

മംഗളൂരുവില്‍ കഞ്ചാവ് കേസില്‍ മലയാളി ഡോക്ടര്‍ ഉള്‍പ്പെടെ ഒമ്പതുപേര്‍ അറസ്റ്റിലായി. പൊലീസിന്റെ പിടിയിലായ മൊത്തക്കച്ചവടക്കാരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

ലണ്ടനില്‍ നിന്നെത്തി മംഗളൂരുവില്‍ പഠിക്കുന്ന ബണ്ട്‌സ് ഹോസ്റ്റല്‍ സ്വദേശി നീല്‍ കിഷോരിലാല്‍ റാംജി ഷാ യെ കഴിഞ്ഞ ദിവസം കഞ്ചാവ് വില്‍പ്പനയ്ക്കിടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ ഫോണില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മലയാളി ഡോക്ടര്‍ ഉള്‍പ്പെടെ ഒന്‍പത് പേരെ അറസ്റ്റ് ചെയ്തത്.

മെഡിക്കല്‍ ഓഫീസറായ തൃശ്ശൂര്‍ സ്വദേശി ഡോ.സമീര്‍, മെഡിക്കല്‍ ഇന്റേണ്‍ഷിപ്പ് വിദ്യാര്‍ഥി തിരുവനന്തപുരം സ്വദേശി ഡോ.നാദിയ സിറാജ്, മെഡിക്കല്‍ സര്‍ജന്‍ തമിഴ്‌നാട് സ്വദേശി ഡോ.മണിമാരന്‍ മുത്തു, ചണ്ഡിഗഡ് സ്വദേശി ഡോ.റിയ ചദ്ദ, ഡല്‍ഹി സ്വദേശി ഡോ. ക്ഷിതിജ് ഗുപ്ത, പുനെ സ്വദേശി ഡോ.ഇറ ബാസിന്‍, ഡോ.വര്‍ഷിണി, മൂന്നാം വര്‍ഷ എംഡി സൈക്യാട്രി വിദ്യാര്‍ഥി ഡോ.ബാനു ദഹിയ, ബണ്ട്വാള്‍ മരിപ്പള്ള സ്വദേശി മുഹമ്മദ് റൗഫ് എന്നിവരെയാണ് മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റുചെയ്തവരെ കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയില്‍ വിട്ടു. നീല്‍ കിഷോരിലാല്‍ റാംജി ഷായുടെ ഫോണിലേക്ക് വരുന്ന ഫോണ്‍വിളികള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. മലയാളികളുള്‍പ്പെടെ നിരവധി പേര്‍ ഇയാളുടെ ഉപഭോക്താക്കളാണെന്നാണ് പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News