തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണ് പരുക്കേറ്റ ടീച്ചറെ സന്ദര്‍ശിച്ച് മന്ത്രി വി ശിവന്‍കുട്ടി

നിയമസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണ് പരുക്കേറ്റ ടീച്ചറെ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി സന്ദര്‍ശിച്ചു. വീല്‍ചെയറില്‍ സ്‌കൂളിലെത്തുന്ന ടീച്ചര്‍ പഠിപ്പിക്കുന്ന കടമ്പൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെത്തിയാണ് മന്ത്രി കണ്ടത്. 2021 ഏപ്രില്‍ ആറിന് അഗളി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റെയര്‍കേസില്‍ നിന്ന് വീണായിരുന്നു എന്‍ വിദ്യാലക്ഷ്മി ടീച്ചര്‍ക്ക് അപകടം പറ്റിയത്.

വീല്‍ ചെയറിലായ ടീച്ചര്‍ 2022 ഡിസംബര്‍ ഒന്നിനാണ് തിരികെ ജോലിയില്‍ പ്രവേശിച്ചത്. ദിവസവും കാറില്‍ സ്‌കൂളിലെത്തുന്ന ടീച്ചര്‍ വീല്‍ചെയറിന്റെ സഹായത്തോടെയാണ് ക്ലാസുകള്‍ നടത്തുന്നത്. പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യുന്നതിന് വിദ്യാഭ്യാസ അധികൃതരുമായി സംസാരിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു

പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യുന്നതിന് മുന്‍പായിരുന്നു ടീച്ചര്‍ക്ക് അപകടം പറ്റിയതും തുടര്‍ന്ന് അവധിയില്‍ പ്രവേശിച്ചതും.
തൃശ്ശൂരില്‍ എരുമപ്പെട്ടി ഹെല്‍ത്ത് കമ്മ്യൂണിറ്റി സെന്ററില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന ഭര്‍ത്താവിന് ടീച്ചറുടെ സ്‌കൂളിന് സമീപത്തേക്ക് ജോലി മാറ്റം അനുവദിക്കുന്നതിനായുള്ള അപേക്ഷ ആരോഗ്യവകുപ്പിന് കൈമാറുമെന്ന് ടീച്ചര്‍ പറഞ്ഞു.

ഭര്‍ത്താവിന് സമീപപ്രദേശത്ത് ജോലി ലഭിച്ചാല്‍ സ്‌കൂളില്‍ എത്തുന്ന കാറിന്റെ ഭീമമായ ചിലവ് ഒഴിവാക്കാനാവുമെന്ന് ടീച്ചര്‍ ആവശ്യപ്പെട്ടു.  ടീച്ചര്‍ക്ക് അനുവദിച്ച സ്പെഷ്യല്‍ ഡിസബിലിറ്റി ലീവ് ശമ്പളത്തോടെ അനുവദിക്കണം എന്ന നിവേദനത്തിലെ ആവശ്യവും പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു. കെ. പ്രേംകുമാര്‍ എം.എല്‍.എ യോടൊപ്പമാണ് മന്ത്രിയെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News