നയന സൂര്യന്‍റെ മരണം: മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും

യുവസംവിധായിക നയന സൂര്യന്‍റെ മരണ കാരണം കണ്ടെത്താന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും. ഇതിനായി ക്രൈംബ്രാഞ്ച് സര്‍ക്കാരിന് കത്ത് നല്‍കും. കേസ് ഫയലുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറി. മൊഴികള്‍ വീണ്ടും രേഖപ്പെടുത്തി അന്വേഷണം ആരംഭിക്കും. നയന സൂര്യയുടെ മരണം തിരുവനന്തപുരം സിറ്റി ക്രൈംബ്രാഞ്ച് യൂണിറ്റ് അന്വേഷിക്കാന്‍ തീരുമാനമായിരുന്നു. ഡി വൈ എസ് പി ജലീല്‍ തോട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. ക്രൈംബ്രാഞ്ച് എസ്പി മധുസൂദനന്‍റെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം.

നയനയുടെ മരണത്തിലെ ദുരൂഹത നീക്കാനാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവില്‍ ഇന്ന് ക്രൈംബ്രാഞ്ച് മേധാവിയാണ് ഉദ്യോഗസ്ഥരെ തീരുമാനിച്ചത്. ശാസ്ത്രീയ വശങ്ങള്‍ ഉള്‍പ്പെടുത്തി വിശദമായ അന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ച് തീരുമാനം. നയനയുടെ മരണവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉടലെടുത്തതിനെ തുടര്‍ന്നാണ് കേസിന്റെ അന്വേഷണം ഡിജിപി ക്രൈംബ്രാഞ്ചിന് കൈമാറി കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്.

അതേസമയം നയന സൂര്യന്റെ മരണത്തിന് കാരണം കഴുത്തിലെ മുറിവാണെന്ന് പാസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ കെ.ശശികല കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. നയനയുടേത് കൊലപാതകം എന്നായിരുന്നു പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ആദ്യം പറഞ്ഞ സാധ്യത. ആത്മഹത്യയാണെന്ന തരത്തില്‍ പുറത്ത് വന്നത് തന്റെ മൊഴിയല്ലെന്നും ശശികല പ്രതികരിച്ചു.

നയന സുര്യന്റെ മരണത്തില്‍ കൊലപാതകമെന്ന സംശയം ബലപ്പെടുത്തുന്നതാണ് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ കെ.ശശികലയുടെ വാക്കുകളിലുള്ളത്. ആത്യമഹത്യ എന്ന ഒറ്റ നിഗമനം ചേര്‍ത്ത് പൊലീസിന് മൊഴി നല്‍കിയിട്ടില്ല. തന്റേതെന്ന പേരില്‍ പുറത്ത് വന്ന മൊഴിപകര്‍പ്പ് പൊലീസ് തന്റെ മുന്നില്‍ വച്ച് തയാറാക്കിയതല്ലെന്നും ശശികല പറഞ്ഞു. പുതിയ അന്വേഷണ സംഘത്തോട് പൂര്‍ണമായി സഹകരിക്കുമെന്നും ഫൊറന്‍സിക് വിഭാഗം മേധാവിയായിരുന്നു ശശികല വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News