പക്ഷിപ്പനി; ചാത്തമംഗലത്ത് കോഴികളെ ഇന്ന് കൊല്ലും

പക്ഷിപ്പനി സ്ഥീരീകരിച്ച കോഴിക്കോട് ചാത്തമംഗലത്ത് കോഴികളെ ഇന്ന് കൊല്ലും. പക്ഷിപ്പനി കണ്ടെത്തിയ ചാത്തമംഗലം ജില്ലാ പഞ്ചായത്ത് കോഴി വളര്‍ത്തല്‍ ഫാമിലെ മുഴുവന്‍ കോഴികളേയും കൊന്നൊടുക്കും. പ്രദേശത്തെ ഒരുകിലോമീറ്റര്‍ ചുറ്റളവിലുമുളള കോഴികള്‍ അടക്കമുള്ള പക്ഷികളെയും കൊല്ലാനാണ് തീരുമാനം.

ആറ് അംഗങ്ങള്‍ ഉള്‍പ്പെടുന്ന 10 ടീമുകളെ ഇതിനായി നിയോഗിച്ചു. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി. മൊത്തം 5000 ല്‍ പരം കോഴികളാണ് ഫാമില്‍ മാത്രമുള്ളത്. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് കോഴികളെ കൊന്നൊടുക്കാന്‍ തീരുമാനിച്ചത്. നടപടികളുടെ ഭാഗമായി മുഴുവന്‍ കോഴികളെയും കൊന്നൊടുക്കേണ്ടി വരും.

ഭോപ്പാലിലെ അതീവ സുരക്ഷാ ലാബില്‍ നടത്തിയ പരിശോധനയിലാണ് ചാത്തമംഗലം പഞ്ചായത്തിലെ കോഴി ഫാമില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത്. കോഴികള്‍ രോഗം വന്ന് ചാകുന്നത് അധികരിച്ചപ്പോള്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചത്. രോഗം ബാധിച്ച് 1800 കോഴികള്‍ ഇതിനോടകം ചത്തിട്ടുണ്ട്. അയ്യായിരത്തിലധികം കോഴികളാണ് ഫാമിലുള്ളത്.

പ്രദേശത്തെ മൂന്ന് സ്‌കൂളുകള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദയാപുരം റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, ആര്‍.ഇ.സി ഗവണ്‍മെന്റ് വി.എച്ച്.എസ്.എസ്, ആര്‍.ഇ.സി ഗവണ്‍മെന്റ് എച്ച്.എസ്.എസ് എന്നീ സ്‌കൂളുകള്‍ക്കാണ് അവധി നല്‍കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration