മുന്‍ എംഎല്‍എയും മുതിര്‍ന്ന മുസ്ലീംലീഗ് നേതാവുമായ പണാറത്ത് കുഞ്ഞിമുഹമ്മദ് അന്തരിച്ചു

മേപ്പയ്യൂര്‍ മുന്‍ എംഎല്‍എയും മുതിര്‍ന്ന മുസ്ലീംലീഗ് നേതാവുമായ പണാറത്ത് കുഞ്ഞിമുഹമ്മദ് (90) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചോടെ എടച്ചേരിയിലെ വീട്ടിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്നാണ് മരണം. ഖബറടക്കം ഇന്ന് രാവിലെ 11 മണിക്ക് എടച്ചേരി നെല്ലൂര്‍ ജുമാമസ്തിജ് ഖബറിസ്ഥാനില്‍ നടക്കും.

മുന്‍ മേപ്പയൂര്‍ എംഎല്‍എയും മുതിര്‍ന്ന മുസ്ലീംലീഗ് നേതാവുമായ പണാറത്ത് കുഞ്ഞിമുഹമ്മദിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. നിയമസഭാ സാമാജികനെന്ന നിലയില്‍ നാടിന്റെ പ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ട അദ്ദേഹം നാദാപുരം മേഖലയിലെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ വലിയ പങ്കുവഹിച്ച വ്യക്തിയായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News