മകരവിളക്ക്; സന്നിധാനത്ത് പ്രതീക്ഷിക്കുന്നത് 2 ലക്ഷം തീര്‍ത്ഥാടകരെ

മകരവിളക്കിന് സന്നിധാനത്ത് പ്രതീക്ഷിക്കുന്നത് 2 ലക്ഷം തീര്‍ത്ഥാടകരെയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്‍. കൈരളി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മകരവിളക്ക് സന്ദര്‍ശനത്തിനായി സ്പോട്ട് ബുക്കിങ് ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ആയിരത്തില്‍പ്പരം തീര്‍ത്ഥാടകര്‍ക്കാണ് സ്പോട്ട് ബുക്കിങ് ഉണ്ടാവുക. എല്ലാവര്‍ക്കും ദര്‍ശനം നല്‍കുകയാണ് ദേവസ്വം ബോര്‍ഡിന്റെ ലക്ഷ്യം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അരവണ വിഷയം കോടതിയില്‍ എത്തിച്ചത് ഏലയ്ക്ക വിതരണ കരാറുകാരുടെ കിടമത്സരമാണ്. കഴിഞ്ഞ വര്‍ഷം കരാര്‍ ഏറ്റെടുത്തയാളെ ഒഴിവാക്കിയതാണ് പ്രതികാരത്തിന് കാരണം. കഴിഞ്ഞ വര്‍ഷത്തെ കരാറുകാരനെ ഒഴിവാക്കാന്‍ കാരണം ഏലയ്ക്കായ്ക്ക് ഗുണമേന്മയില്ലെന്ന കണ്ടെത്തല്‍ മൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News