കോഴിക്കോട് 23കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി

കോഴിക്കോട് 23 കാരിയെ കൂട്ടബാംഗത്തിനിരയാക്കിയെന്ന് പരാതിയിൽ 4 പേർ കസ്റ്റഡിയിൽ. കോഴിക്കോട് ചേവായൂർ സ്വദേശികളായ 4 പേരെയാണ് പന്തീരങ്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

കൂട്ട ബലാത്സംഗത്തിനിരയാക്കിയ 23കാരിയുടെ പരാതിയിൽ 4 പേരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ജ്യൂസിൽ ലഹരിമരുന്ന് നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി. കോഴിക്കോട്ടെ സ്വകാര്യ ഫ്ലാറ്റിൽ എത്തിച്ച്പീഡിപ്പിച്ചതായി പരാതിയിലുണ്ട്. രണ്ട് മാസം മുൻപ് പീഡനം നടന്നതായാണ് യുവതി പരാതിയിൽ പറയുന്നത്. മജിസ്‌ട്രേറ്റിനു മുൻപിൽ ഹാജരാക്കി യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്താനാണ് പൊലീസ് തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News