വേണ്ട വിഭവങ്ങൾ
1. ആറ്റുവാള – ഒന്ന്
2. തേങ്ങ – ഒന്ന്, ചുരണ്ടിയത്
മുളകുപൊടി – ഒന്നര വലിയ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – കാല്‍ വലിയ സ്പൂണ്‍
ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – രണ്ടു വലിയ സ്പൂണ്‍
3. മാങ്ങ – അരക്കിലോ, കഷണങ്ങളാക്കിയത്
ഉപ്പ് – പാകത്തിന്
കറിവേപ്പില – പാകത്തിന്
4. വെളിച്ചെണ്ണ – പാകത്തിന്
5. കടുക് – പാകത്തിന്
ചുവന്നുള്ളി അരിഞ്ഞത് – പാകത്തിന്
കറിവേപ്പില – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ മീന്‍ വെട്ടിക്കഴുകി കഷണങ്ങളാക്കി വയ്ക്കുക.
∙ രണ്ടാമത്തെ ചേരുവ മയത്തില്‍ അരച്ചതും മൂന്നാമത്തെ ചേരുവയും പാകത്തിനു വെള്ളവും മീനില്‍ ചേര്‍ത്ത് അടുപ്പില്‍ വയ്ക്കുക.
∙ തിളയ്ക്കുമ്പോള്‍ വെളിച്ചെണ്ണ ചേര്‍ത്തു വേവിക്കണം.
∙ വെളിച്ചെണ്ണയില്‍ അഞ്ചാമത്തെ ചേരുവ താളിച്ചു കറിയില്‍ ചേര്‍ത്തു വാങ്ങാം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here